ഇസ്​ലാമിക് സ്​റ്റഡി സെൻറർ പ്രവർത്തക കൺവെൻഷൻ

പെരിന്തൽമണ്ണ: ഇരുപതാം വാർഷികമാഘോഷിക്കുന്ന പെരിന്തൽമണ്ണ ഇസ്ലാമിക് സ്റ്റഡി സ​െൻറർ പ്രവർത്തക കൺവെൻഷനും ഇഫ്താർമീറ്റും സംഘടിപ്പിച്ചു. ഒരുവർഷം നീളുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. പ്രസിഡൻറ് കെ.കെ.സി.എം. തങ്ങൾ ജമലുല്ലൈലി വഴിപ്പാറ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്കോയ തങ്ങൾ പാതായ്ക്കര അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, ഒ.എം.എസ്. തങ്ങൾ നിസാമി, എം.ടി. മൊയ്തീൻകുട്ടി ദാരിമി, എ.കെ. അബ്ദുൽ മുസവ്വിർ ദാരിമി, നാലകത്ത് റസാഖ് ഫൈസി കൊടക്കാട്, പി.എ. അസീസ് പട്ടിക്കാട്, കെ. സൈതുട്ടിഹാജി, എ.ടി. കുഞ്ഞിമൊയ്തീൻ മാസ്റ്റർ, കുന്നത്ത് മുഹമ്മദ്, മുഹമ്മദ് സലീം അടിവാരം, അഡ്വ. റഷീദ് ഉൗത്തക്കാടൻ, സക്കീർ ഹുസൈൻ സലഫി, കെ.എം. ഫിറോസ്ഖാൻ, പത്തത്ത് ജാഫർ എൻ.ടി.സി. മജീദ്, ഷക്കീർ ആലിക്കൽ എന്നിവർ സംസാരിച്ചു. നിവേദനം നൽകി പെരിന്തൽമണ്ണ: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന സർക്കാർ കോളജുകളിൽ ഉർദു ഭാഷ പഠന വിഭാഗം അനുവദിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കെ.യു.ടി.എ മലപ്പുറം വിദ്യാഭ്യാസ ജില്ല കമ്മിറ്റി പി. അബ്ദുൽ ഹമീദ് എം.എൽ.എക്ക് നിവേദനം നൽകി. സെക്രട്ടറി സാജിദ് മൊക്കൻ, ട്രഷറർ എം.പി. സത്താർ അരയങ്കോട്, കെ.പി. ശംസുദ്ദീൻ തിരൂർക്കാട്, പി. അബ്ദുൽ മുനീർ എന്നിവരാണ് നിവേദകസംഘത്തിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.