കാളികാവ്: പരിസ്ഥിതി ദിനത്തിൽ പാതയോരങ്ങളിലും പൊതു സ്ഥലങ്ങളിലും വൃക്ഷത്തൈകള്‍ ആഘോഷപൂര്‍വം നട്ടുപിടിപ്പിച്ച് തുടർ സംരക്ഷണം മറക്കുന്നവർക്ക് പാഠമാവുകയാണ് കാളികാവിലെ രണ്ട് വൃക്ഷ സ്‌നേഹികൾ. അമ്പലക്കടവിലെ ശിഹാബ് പറാട്ടിക്കും കല്ലാമൂല ചേനപ്പാടിയിലെ കിഴക്കേതില്‍ നാസറിനും പരിസ്ഥിതി പ്രണയം വെറും ചടങ്ങുതീർക്കലല്ല. കവി കൂടിയായ ശിഹാബ് പറാട്ടി തെൻറ രചനകളിലെ പ്രകൃതി സ്നേഹം മണ്ണിലിറങ്ങി പ്രായോഗികവത്കരിച്ചപ്പോൾ പാതയോരങ്ങളിലുയർന്ന തണൽമരങ്ങളേറെ. ആയിരം മരങ്ങള്‍ നട്ടു പിടിപ്പിക്കുമെന്ന് പ്രതിജ്‍്ഞയെടുത്ത ശിഹാബ് തെൻറ രചനകളിൽനിന്നുള്ള വരുമാനം ചെലവഴിക്കുന്നതും ഹരിതവത്കരണത്തിനാണ്. കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ പാതയോരങ്ങളിൽ ഒട്ടേറെ തൈകള്‍ ശിഹാബ് നട്ടു. പലതും വളര്‍ന്നു തണല്‍ മരങ്ങളായി. മന്ദാരം, ഞാവല്‍, മാവ്, പ്ലാവ്, കണിക്കൊന്ന, പുളി എന്നീ മരങ്ങളാണ് കൂടുതലും. സുഹൃത്തും എഴുത്തുകാരനുമായ ഷറഫുദ്ദീന്‍ കാളികാവിെൻറ സഹായത്തോടെയാണ് തൈകളുടെ പരിചരണം. നാടുകാണി മുതല്‍ നിലമ്പൂര്‍-പെരുമ്പിലാവ് പാതയോരത്തിെൻറ അറ്റം വരെ തൈകള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട് നാസർ. സംസ്ഥാന പാതയോരത്ത് ഒന്നര ലക്ഷത്തോളം മരങ്ങളാണ് നാസര്‍ നട്ടു പരിപാലിക്കുന്നത്. അര ലക്ഷത്തോളം മരങ്ങള്‍ വളരുന്നുണ്ടെന്ന് നാസര്‍ പറയുന്നു. ഇദ്ദേഹത്തിെൻറ വീട്ടില്‍ തൈകള്‍ പരിപാലിക്കാൻ ചെറിയ നഴ്‌സറിതന്നെ ഉണ്ട്. ഇതിനിടെ നാസര്‍ പൂന്തോട്ടവും നിർമിക്കുന്നുണ്ട്. അടുത്തിടെയായി റോഡരികില്‍ പൂച്ചെടികളും ഒരുക്കി. പാതയോരത്ത് മാലിന്യം കുമിഞ്ഞ് കൂടുന്നത് ഒഴിവാക്കാനാണ് നാസര്‍ ചെടി നട്ടത്. തെൻറ നാട്ടിലെ വലിയ തോട്ടില്‍ ജലസംരക്ഷണം ലക്ഷ്യമിട്ട് സ്വന്തമായി തടയണ നിർമിച്ചും നാസര്‍ മാതൃകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.