വഴി വാണിഭം: വ്യാപക പരിശോധന നടത്തും

മലപ്പുറം: പൊതു സ്ഥലങ്ങളിൽ അച്ചാർ, മസാല സോഡകൾ, ഉപ്പിലിട്ട വിഭവങ്ങൾ എന്നിവ വിൽപന നടത്തുന്നത് സംബന്ധിച്ച് ധാരാളം പരാതി ലഭിക്കുന്ന സാഹചര്യത്തിൽ ആർ.ഡി.ഒമാരുടെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്താൻ ജില്ല കലക്ടർ ഉത്തരവിട്ടു. ഇത് സംബന്ധിച്ച റിപ്പോർട്ട് ദിവസവും നൽകാനും നിർദേശിച്ചിട്ടുണ്ട്. ഇതി​െൻറ ഭാഗമായി ഭക്ഷ്യ സുരക്ഷ വകുപ്പി​െൻറ മാനദണ്ഡങ്ങൾ പാലിക്കാത്ത മുഴുവൻ സ്ഥാപനങ്ങൾക്കെതിരെയും തുറന്ന ഭക്ഷ്യ വിൽപന നടത്തുവർക്കെതിരെയും നടപടികൾ സ്വീകരിക്കും. എല്ലാവരിൽനിന്ന് പിഴയും ഇടാക്കും. ആരോഗ്യവകുപ്പ്, എക്സൈസ്, റവന്യൂ തുടങ്ങിയവരുടെ നേതൃത്വത്തിലായിരിക്കും റെയ്ഡ്. കലക്ടറേറ്റിൽ നടന്ന നിപ ടാസ്ക് ഫോഴ്സ് അവലോകന യോഗത്തിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന, ആർ.ഡി.ഒമാരായ കെ. അജീഷ്, ജെ. മോബി, െഡപ്യൂട്ടി മെഡിക്കൽ ഓഫിസർമാരായ ഡോ. എ. ഷിബുലാൽ ഡോ. കെ. മുഹമ്മദ് ഇസ്മായിൽ, ഡോ. കെ. പ്രകാശ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.