നാല് ആരോഗ്യ ബ്ലോക്കുകളിൽ ഒരാഴ്ചത്തെ പ്രത്യേക കാമ്പയിൻ

മലപ്പുറം: ഡെങ്കിപ്പനിയും പകർച്ചപ്പനിയും കൂടുതൽ ഭീഷണി ഉയർത്തുന്ന ജില്ലയിലെ നാല് ആരോഗ്യ ബ്ലോക്കുകളിൽ ജൂൺ അഞ്ചു മുതൽ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ആരോഗ്യ വകുപ്പി​െൻറയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ തീവ്ര ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ചുങ്കത്തറ, മേലാറ്റൂർ, മങ്കട, വണ്ടൂർ എന്നിവിടങ്ങളിലാണ് പ്രത്യേക പ്രചാരണ പരിപാടികൾ. ഡെങ്കിപ്പനി പോലുള്ള പകർച്ചപ്പനി വഴി ജില്ലക്ക് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന മേഖലകളാണിത്. ആശങ്ക നീങ്ങുന്നതുവരെ കൂടുതൽ പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. േട്രാമാകെയർ, ഐ.ആർ.ഡബ്ല്യൂ, സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ് എന്നിവയുടെ സേവനം ഇതിനായി ഉപയോഗിക്കും. കാമ്പയിൻകാലത്ത് വീടുകൾ കയറിയിറങ്ങിയുള്ള ബോധവത്കരണം, ലഘുലേഖ വിതരണം, കൊതുക് നശീകരണ പ്രവർത്തനങ്ങൾ, കുടുംബ യോഗങ്ങൾ എന്നിവ നടക്കും. ലോക പരിസ്ഥിതി ദിനാചരണ ഭാഗമായാണ് പ്രവത്തനങ്ങൾ നടക്കുകയെന്ന് ജില്ല കലക്ടർ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള ആരോഗ്യവകപ്പ് സർവൈലൻസ് വിഭാഗം പ്രത്യേക പദ്ധതി തയാറാക്കി ജില്ല കലക്ടർക്ക് സമർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.