കനത്ത മഴ: പാക്കടപ്പുറായ-കൂരിയാട് റോഡി​െൻറ പാർശ്വം ഇടിഞ്ഞു

വേങ്ങര: രണ്ടു ദിവസമായി പെയ്ത കനത്ത മഴയിൽ റോഡി​െൻറ പാർശ്വം ഇടിഞ്ഞുവീണു. വേങ്ങര പാക്കടപ്പുറായ-കൂരിയാട് റോഡിൽ ബാലിക്കാടാണ് റോഡ് തകർന്നത്. പത്തടിയിലധികം താഴ്ചയുള്ള റോഡി​െൻറ വശം ഇടിഞ്ഞ് സമീപത്തെ വീടിന് തകരാർ സംഭവിച്ചു. റോഡിലെ കല്ലും മണ്ണും ഒലിച്ചിറങ്ങി ഈ വീടി​െൻറ കിണറും മുറ്റവും ചളിക്കുളമായി. പ്രവാസിയായ മേലെ വീട്ടിൽ ബഷീറിേൻറതാണ് വീട്. പാർശ്വഭിത്തി കെട്ടിയുയർത്തി റോഡ് ബലം കൂട്ടുന്നതിന് ഒരു കോടി രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് അധികൃതർ പറയുന്നു. ഇനി മഴക്കാലം കഴിഞ്ഞേ അറ്റകുറ്റപ്പണികൾ നടത്താനാവൂ. പടം 1. പാക്കടപ്പുറായ-കൂരിയാട് റോഡിൽ ബാലിക്കാട് വളവിൽ പാർശ്വഭാഗം തകർന്ന റോഡ് 2. തകർന്ന റോഡിൽനിന്ന് കല്ലും മണ്ണും വീട്ടുമുറ്റത്തേക്ക് ഒലിച്ചിറങ്ങിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.