ശുചീകരണവും വൃക്ഷത്തൈ നടീലും

കരുവാരകുണ്ട്: പരിസ്ഥിതി സംരക്ഷണ-ശുചിത്വ സന്ദേശമുയർത്തി ഗ്രന്ഥശാല പ്രവർത്തകർ കിഴക്കെത്തല ടൗൺ ശുചീകരിച്ചു. കരുവാരകുണ്ട് പീപ്ൾസ് ലൈബ്രറി ആൻഡ് കൾചറൽ സ​െൻററി​െൻറ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. 'തണലൊരുക്കാം നാളേക്ക്' സന്ദേശവുമായി ഗ്രാമപഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഫലവൃക്ഷത്തൈകളും നട്ടു. വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആരോഗ്യ സംരക്ഷണ ബോധവത്കരണ ലഘുലേഖകളും വിതരണം ചെയ്തു. എം. കൃഷ്ണൻകുട്ടി, എ. രാജൻ, എം. മണി, എൻ. രവീന്ദ്രൻ, കെ. പുരുഷോത്തമൻ, മുഹമ്മദ് ഷംസാദ്, എൻ. സുജിത്, ശരീഫ് കക്കറ, പി.ജെ. സെബാസ്റ്റ്യൻ, എൻ. രാജു, ടി.കെ. ഉമ്മർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.