അനർഹർ റേഷൻ കാർഡുകൾ മാറ്റിയില്ലെങ്കിൽ കർശന നടപടി -സിവിൽ സ​ൈപ്ലസ്​ വകുപ്പ്​

പെരിന്തൽമണ്ണ: താലൂക്കിൽ ഉൾപ്പെട്ട മുൻഗണന, എ.എ.വൈ കാർഡുടമകൾ, അനർഹമായി റേഷൻ വിഹിതം കൈപ്പറ്റുന്നുണ്ടെങ്കിൽ ജൂൺ 15നകം കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് സിവിൽ സൈപ്ലസ് വകുപ്പ്. 1000 ചതുരശ്ര അടിയിൽ കൂടുതൽ വീടുള്ളവരോ, കാർഡിൽ ഉൾപ്പെട്ട എല്ലാവർക്കും കൂടി ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവരോ, പ്രതിമാസ വരുമാനം 25,000 രൂപയിൽ കൂടുതൽ ഉള്ളവരോ, സ്വന്തമായി നാലു ചക്രവാഹനം ഉള്ളവരോ, സർക്കാർ ജോലി/പെൻഷൻ ഉള്ളവരോ, (പ്രതിമാസം 5,000 രൂപയിൽ കൂടുതൽ ഉള്ളവർ) ആണ് കാർഡുകൾ തിരിച്ചുനൽകേണ്ടത്. അല്ലാത്തപക്ഷം ഓഫിസിൽനിന്ന് നിയോഗിക്കപ്പെട്ട ജീവനക്കാരൻ കാർഡ് പിടിച്ചെടുക്കും. ഇവരിൽനിന്ന് 2016 നവംബർ ഒന്നു മുതലുള്ള കാലയളവിൽ കൈപ്പറ്റിയ റേഷൻ വിഹിതത്തി​െൻറ വിപണിവില ഈടാക്കും. അവശ്യ സാധന നിയമ പ്രകാരം കേസും രജിസ്റ്റർ ചെയ്യും. അനർഹമായി മുൻഗണന പട്ടികയിലുൾപ്പെട്ട സർക്കാർ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി കൈക്കൊള്ളുമെന്ന് പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. പോളിയിൽ അധ്യാപക ഒഴിവ് പെരിന്തൽമണ്ണ: ഗവ. പോളിടെക്നിക് കോളജിലേക്ക് ഒരു സിവിൽ എൻജിനീയറിങ് ഡമോൺസ്േട്രറ്റർ തസ്തികയിലേക്കും മങ്കട ജി.ഐ.എഫ്.ഡിയിലെ ഇൻസ്ട്രക്ടർ തസ്തികയിലേക്കും മണിക്കൂർ വേതനാടിസ്ഥാനത്തിലും ജി.ഐ.എഫ്.ഡിയിലെ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിലും നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത-ഡമോൺസ്േട്രറ്റർ (സിവിൽ എൻജിനീയർ) -ഒന്നാം ക്ലാസ് എൻജിനീയറിങ് ഡിേപ്ലാമ, ഇംഗ്ലീഷ് അധ്യാപകൻ-കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച ഇംഗ്ലീഷ് പി.ജിയും ബി.എഡും സെറ്റും. ടെയ്ലറിങ് ഇൻസ്ട്രക്ടർ-ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമ​െൻറ് ടെക്നോളജിയിൽ രണ്ട് വർഷത്തെ കോഴ്സ് വിജയം. യോഗ്യതയുള്ളവർ ജൂൺ ഏഴിന് ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് കോളജിലെത്തണം. ഫോൺ: 04933 227253.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.