മമ്പാട്​ അപകടം വാർത്തകൾ

അപകടം വിട്ടൊഴിയാതെ പൊങ്ങല്ലൂർ മമ്പാട്: അപകടങ്ങളും മരണങ്ങളും വിട്ടൊഴിയാതെ പൊങ്ങല്ലൂർ. തിങ്കളാഴ്ച പൊങ്ങല്ലൂർ പാലത്തിന് സമീപം വാനും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരണത്തിന് കീഴടങ്ങിയത്. റോഡിലെ കുഴിയും വീതി കുറവുമാണ് അപകടകാരണമെന്നാണ് സൂചന. രണ്ട് വർഷം മുമ്പ് പൊങ്ങല്ലൂർ അങ്ങാടിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചിരുന്നു. ഇതിനെ തുടർന്ന് റോഡിൽ ഡിവൈഡർ സ്ഥാപിക്കുകയും ചെയ്തു. പൊങ്ങല്ലൂർ പാലത്തി​െൻറ ഇരുവശങ്ങളും ഇടുങ്ങിയ നിലയിലാണ്. റോഡ് വീതികൂട്ടുന്ന പ്രവൃത്തി നടന്നെങ്കിലും എടവണ്ണ വില്ലേജി​െൻറ പരിധിയിലെ നല്ലൊരു ഭാഗം പാതയോരവും സ്വകാര്യ വ്യക്തികൾ കൈയേറിയ നിലയിലാണ്. കൈയേറ്റം ഒഴിപ്പിച്ച് ഇവിടെ റോഡ് വീതി കൂട്ടി അപകടങ്ങൾക്ക് അറുതി വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.