മലപ്പുറം: ടി.എച്ച്.എസ്.എൽ.സി പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച നിരവധി വിദ്യാർഥികൾ ആശങ്കയുടെ മുൾമുനയിൽ. പ്ലസ്വണിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 31ന് അവസാനിച്ചിട്ടും ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. ജൂൺ അഞ്ചിന് പ്ലസ് വൺ ട്രയൽ അലോട്ട്മെൻറ് ഉണ്ടാകും. പേപ്പർ ഒന്നിന് 400 രൂപ വീതം ഫീസടച്ച് കാത്തിരിക്കുന്ന കുട്ടികൾ ഗ്രേഡിൽ മാറ്റം വരുേമ്പാൾ ഇത് അപേക്ഷയിൽ എങ്ങനെ ഉൾപ്പെടുത്താനാവുമെന്ന ആശങ്കയിലാണ്. സംസ്ഥാനത്തെ 39 ടെക്നിക്കൽ സ്കൂളുകളിലെ വിദ്യാർഥികളാണ് പരീക്ഷഭവെൻറ നിരുത്തരവാദിത്തം മൂലം പ്രതിസന്ധിയിലായത്. എസ്.എസ്.എൽ.സി പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. റീവാല്വേഷൻ അപേക്ഷ സബ്മിറ്റ് ചെയ്യുന്നതിലും സ്കൂളുകൾക്ക് വെരിഫൈ ചെയ്യാനുള്ള ലിങ്ക് ഒാപൺ ചെയ്യുന്ന കാര്യത്തിലുമെല്ലാം ഇത്തരം അനാസ്ഥയുണ്ട്. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്യുന്നതിനുമുമ്പ് പരിേശാധിക്കാനും പ്രധാനാധ്യാപകനെ അറിയിച്ച് എഡിറ്റ് ചെയ്യാനും അവസരം നൽകാറുണ്ട്. എന്നാൽ, ടി.എച്ച്.എസ്.എൽ.സിയുടെ കാര്യത്തിൽ ഇൗ സൗകര്യവും ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.