പകർച്ചരോഗ ഭീതിയിലും സ്ഥിരം ജെ.എച്ച്.ഐമാരില്ല

മഞ്ചേരി: നിപ വൈറസടക്കം പകർച്ചരോഗ ഭീഷണി മുമ്പില്ലാത്ത വിധം പിടിമുറുക്കുമ്പോഴും നഗരസഭകളിലും കോർപറേഷനുകളിലും ശുചീകരണം ഏകോപിപ്പിക്കാൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്് രണ്ട് തസ്തികകളിൽ ആളില്ല. കഴിഞ്ഞ നാല് വർഷത്തോളമായി ഈ തസ്തികയിൽ നിയമനം നടക്കുന്നില്ല. 2014ൽ വിജ്ഞാപനമിറക്കി പരീക്ഷ നടത്തി തയാറാക്കിയ ചുരുക്കപ്പട്ടിക യോഗ്യതയുടെ പേരിൽ നിയമക്കുരുക്കിലാണ്. സാനിറ്ററി ഇൻസ്പെക്ടർ സർട്ടിഫിക്കറ്റ് കോഴ്സ് അടിസ്ഥാന യോഗ്യതയാക്കിയ പട്ടികയിൽ ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് യോഗ്യത നേടിയവരും പരീക്ഷ എഴുതിയെന്നതാണ് തർക്കം. ആദ്യം കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിലും തീർപ്പിന് ശേഷം അപ്പീൽ ഹരജിയായി ഹൈകോടതിയിലും എത്തി. എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് വഴിയാണ് കഴിഞ്ഞ മൂന്ന് വർഷത്തോളമായി ജെ.എച്ച്.ഐ നിയമനം. യോഗ്യത സംബന്ധിച്ച തർക്കത്തിൽ സർക്കാർ കൃത്യമായ നിലപാടെടുക്കാത്തതിനാൽ നീണ്ടുപോവുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നഗരസഭകളിലും കോർപറേഷനുകളിലുമായി ആകെ 507 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയാണുള്ളത്. ആറുമാസം മുമ്പുള്ള കണക്കിൽ ഇവയിൽ 235 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. കണ്ടിൻജൻറ്, ശുചീകരണ തൊഴിലാളികളെ വെച്ച് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മസ്റ്റർ റൂൾ തയാറാക്കുകയും ശുചിത്വപരിശോധന നടത്തുകയും ചെയ്യേണ്ടവരാണിവർ. സ്ഥിരനിയമനം വൈകുമെന്നായപ്പോഴാണ് താൽക്കാലികമായി നിയമനം തുടങ്ങിയത്. ഇതാവട്ടെ പൂർണഫലം ലഭിക്കുന്നില്ല. കോഴിക്കോട് 53ൽ 23 തസ്തികയും മലപ്പുറത്ത് 31ൽ 17 എണ്ണവും ഒഴിഞ്ഞുകിടക്കുന്നു. തിരുവനന്തപുരത്ത് 82ൽ 27, കൊല്ലത്ത് 33ൽ 18, എറണാകുളത്ത് 89ൽ 36, കണ്ണൂരിൽ 50ൽ 25, തൃശൂരിൽ 49ൽ 29, പാലക്കാട് 26ൽ 18 എന്നീ ക്രമത്തിലാണ് തസ്തികയും ഒഴിവും. ഇ. ഷംസുദ്ദീൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.