മലപ്പുറം: മഴക്കാലത്ത് ഡി.പി.ഒ റോഡിൽ കയറിയാൽ റോഡാണോ കുളമാണോ എന്ന് ആരും സംശയിച്ചുപോകും. ഇൗ റോഡിൽ ടെലികോം ജനറൽ മാനേജറുടെ കാര്യാലയത്തിൽ കയറണമെങ്കിൽ കുളം കടന്നുവേണം. രണ്ടുവർഷമായി ഇൗ റോഡിെൻറ അവസ്ഥ ഇതാണ്. ജില്ല പൊലീസ് ഒാഫിസിലേക്കും മുണ്ടുപറമ്പ്, കാവുങ്ങൽ ബൈപാസിലേക്കും അടക്കം നിരവധി േപരാണ് ഇതുവഴി വെള്ളക്കെട്ടും കടന്നുപോകുന്നത്. സ്കൂൾ വിദ്യാർഥികളടക്കം നാട്ടുകാരും ഇതുവഴിയാണ് നഗരത്തിലെത്തുന്നത്. മറ്റ് ഭാഗങ്ങൾ ഉയർന്നതോടെയാണ് വെള്ളക്കെട്ടുണ്ടാകാൻ തുടങ്ങിയത്. റോഡിെൻറ അവസ്ഥ മാറ്റാൻ പൊലീസിെൻറ നേതൃത്വത്തിൽ ക്വാറി മാലിന്യമിെട്ടങ്കിലും ഗുണമുണ്ടായില്ല. വെള്ളക്കെട്ടുണ്ടാകാത്ത വിധത്തില്‍ ഇൗ ഭാഗത്ത് റോഡ് ഉയര്‍ത്തി അഴുക്കുചാൽ കീറിയാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ. ഇതുസംബന്ധിച്ച് ജില്ല പൊലീസ് മേധാവി അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. നാട്ടുകാരും നിരവധി തവണ പരാതിപ്പെട്ടു. വെള്ളം ഒഴുകിപ്പോകാനുള്ള സ്ഥിരം സംവിധാനമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചാലുകീറുകയാണെങ്കിൽ എം.എസ്.പി മൈതാനത്തിന് അരികിലൂടെ വെള്ളം ഒഴുക്കിവിടാനാകും. തകർന്ന റോഡിൽ വെള്ളം കെട്ടിക്കിടക്കുേമ്പാൾ കാഴ്ചയിൽപ്പെടാത്ത കല്ലുകളിൽ തട്ടി ഇരുചക്രവാഹനക്കാർ അപകടത്തിൽപ്പെടുന്നത് സ്ഥിരമാണ്. വാഹനം പോകുേമ്പാൾ വഴിയാത്രക്കാരുടെ മേൽ ചളിവെള്ളം തെറിച്ചുള്ള വഴക്കും പതിവ് സംഭവം. ഇത്തവണയെങ്കിലും കൃത്യമായ സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.