സ്ഥലം മാറ്റിയിട്ടും പഞ്ചായത്ത്​ സെക്രട്ടറി മാറിയില്ല; ഭരണസമിതി പഞ്ചായത്ത്​ ഡെപ്യൂട്ടി ഡയറക്​ടറെ ഉപരോധിച്ചു

മലപ്പുറം: വിജിലൻസ് കേസിനെത്തുടർന്ന് സ്ഥലം മാറ്റിയ വണ്ടൂർ പഞ്ചായത്ത് സെക്രട്ടറി ചാർജ് ഒഴിയാത്തതിനെ തുടർന്ന് പ്രസിഡൻറ് റോഷ്നി കെ. ബാബുവി​െൻറ നേതൃത്വത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ഉപരോധിച്ചു. സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചിട്ടും ഡെപ്യൂട്ടി ഡയറക്ടർ സെക്രട്ടറിയെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ഉപരോധം. മറ്റൊരു പഞ്ചായത്തിൽ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് െസക്രട്ടറിയുടെ പേരിൽ വിജിലൻസ് കേസെടുത്തതെന്ന് പ്രസിഡൻറ് പറഞ്ഞു. ഇതേത്തുടർന്ന് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി പഞ്ചായത്തിലേക്ക് സെക്രട്ടറിയെ സ്ഥലം മാറ്റിയതായി പഞ്ചായത്ത് ഡയറക്ടർ മേയ് 24ന് ഉത്തരവിട്ടു. 30ന് ചാർജ് ഒഴിയണമെന്ന് കാണിച്ച് ഡെപ്യൂട്ടി ഡയറക്ടർ കത്ത് നൽകിയെങ്കിലും ഒഴിഞ്ഞില്ല. സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡൻറും വികസനകാര്യ സ്ഥിരം സമിതിയധ്യക്ഷൻ എം. രാമചന്ദ്രനും പഞ്ചായത്തംഗം എം. മുഹമ്മദലിയും തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ കാണാനെത്തിയത്. പരാതിയും എഴുതി നൽകി. നടപടിയില്ലാത്തതിനെ തുടർന്നാണ് ഉപരോധിച്ചത്. ഉത്തരവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി ട്രൈബ്യൂണലിൽ സ്റ്റേ ലഭിക്കാൻ അപേക്ഷിച്ചിട്ടുണ്ട്. ജൂൺ ഏഴിനാണ് ഇത് പരിഗണിക്കുക. അതുവരെ ഉത്തരവ് നടപ്പാക്കാതെ വൈകിപ്പിക്കാനാണ് ഡെപ്യൂട്ടി ഡയറക്ടർ ഇത്തരത്തിൽ ഇടപെടുന്നതെന്ന് റോഷ്നി കെ. ബാബു ആരോപിച്ചു. സെക്രട്ടറി ചാർജ് ഒഴിയാത്തതും പുതിയ ആൾ എത്താത്തതും സംബന്ധിച്ച് അന്വേഷിക്കാൻ പഞ്ചായത്ത് സീനിയർ സൂപ്രണ്ടിന് ഡെപ്യൂട്ടി ഡയറക്ടർ നിർദേശം നൽകിയതോടെ വൈകീട്ട് അഞ്ചരക്കാണ് ഉപരോധം അവസാനിപ്പിച്ചത്. സെക്രട്ടറിയെ മാറ്റിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ഡെപ്യൂട്ടി ഡയറക്ടറെ ഉപരോധിക്കുമെന്ന് പ്രസിഡൻറ് പറഞ്ഞു. സെക്രട്ടറി ഒഴിയാത്തത് അറിഞ്ഞില്ല -ഡെപ്യൂട്ടി ഡയറക്ടർ വണ്ടൂർ പഞ്ചായത്ത് സെക്രട്ടറി, ചാർജ് ഒഴിയാത്ത വിവരം തിങ്കളാഴ്ച പ്രസിഡൻറും പഞ്ചായത്തംഗങ്ങളും പറയുേമ്പാൾ മാത്രമാണ് അറിയുന്നതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. മുരളീധരൻ. 30ന് ഒഴിയണമെന്നാവശ്യപ്പെട്ട് ഉത്തരവ് നൽകിയിരുന്നു. സെക്രട്ടറി ചാർജ് ഒഴിയാത്തത് സംബന്ധിച്ച് ഇതുവരെ പഞ്ചായത്ത് ഭരണസമിതി അറിയിച്ചിട്ടില്ല. പഞ്ചായത്തിൽ അടിയന്തര സാഹചര്യമുള്ളതിനാൽ സെക്രട്ടറിയെ മാറ്റരുതെന്ന് വൈസ് പ്രസിഡൻറ് ആവശ്യപ്പെട്ടിരുന്നു. സെക്രട്ടറി ചാർജ് ഒഴിയാത്തത് സംബന്ധിച്ച് സീനിയർ സൂപ്രണ്ടിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.