ലക്ഷം വീട് കോളനിയിൽ സൗഹൃദ ഇഫ്​താർ

പൂക്കോട്ടൂർ: അയൽപക്ക സൗഹൃദം ഊട്ടിയുറപ്പിക്കുന്ന സംഗമമായി ജമാഅത്തെ ഇസ്‌ലാമി വള്ളുവമ്പ്രം ഏരിയ കമ്മിറ്റി പൂക്കോട്ടൂർ ലക്ഷം വീട് കോളനിയിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ. 14 കുടുംബങ്ങളടക്കം നിരവധിപേർ പെങ്കടുത്തു. ശരീഫ് മൊറയൂർ റമദാൻ സന്ദേശം നൽകി. ഭക്ഷണകിറ്റ് വിതരണം തടപ്പറമ്പ് മസ്ജിദ് ഇമാം ജാബിർ കാരുണ്യകേന്ദ്രം ചെയർമാൻ ശഫീഖ് അഹ്മദിന് നൽകി ഉദ്ഘാടനം ചെയ്തു. എം. ഹംസ ഖുർആൻ പാരായണം ചെയ്തു. ഏരിയ പ്രസിഡൻറ് സി. അബ്ദുന്നാസിർ, ഇമാം ജാബിർ എന്നിവർ സംസാരിച്ചു. photo: mpe1 ifthar pookkottur ജമാഅത്തെ ഇസ്‌ലാമി വള്ളുവമ്പ്രം ഏരിയ കമ്മിറ്റി പൂക്കോട്ടൂർ ലക്ഷം വീട് കോളനിയിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.