നിലമ്പൂർ: അമേരിക്കയിലെ വാഷിങ്ടണിൽ നടക്കുന്ന കാലാവസ്ഥ വ‍്യതിയാനം സംബന്ധിച്ച അന്താരാഷ്ട്ര സിമ്പോസിയത്തിൽ പങ്കെടുക്കാൻ അധ‍്യാപികക്ക് ക്ഷണം. കൊടുങ്ങല്ലൂർ എം.ഇ.എസ് കോളജ് സാമ്പത്തികശാസ്ത്ര വിഭാഗം അസി. പ്രഫസർ നിലമ്പൂർ അകമ്പാടത്തെ ധന‍്യക്കാണ് യു.എസ് വാണിജ്യ വകുപ്പിന് കീഴിലെ നാഷനൽ മറൈൻ ഫിഷറീസ് സർവിസിെൻറ ക്ഷണമുള്ളത്. പരിപാടിയിൽ പെങ്കടുക്കുന്നതിനായി ഇവർ അമേരിക്കയിലേക്ക് പുറപ്പെട്ടു. കാലാവസ്ഥ വ‍്യതിയാന ഫലമായി കേരളത്തിലെ പരമ്പരാഗത മത്സ‍്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച ധന‍്യയുടെ പ്രബന്ധത്തിന് ഐക‍്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷെൻറ ട്രാവൽ അവാർഡ് ലഭിച്ചിട്ടുണ്ട്. കുടുംബശ്രീ തീരം മൈത്രി പ്രോജക്ടിെൻറ ഭാഗമായാണ് മത്സ‍്യത്തൊഴിലാളി മേഖലയിൽ ഇവർ പഠനം നടത്തിയത്. 2016, 2017 വർഷങ്ങളിൽ ഇന്തോനേഷ‍്യ, ജർമനി, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. നേരത്തേ മമ്പാട്, പൊന്നാനി എം.ഇ.എസ് കോളജുകളിലും ഇവർ ജോലി ചെയ്തിരുന്നു. ചാലിയാർ പഞ്ചായത്തിലെ അകമ്പാടം കണ്ടരാട്ടിൽ രാമൻ-ദേവയാനി ദമ്പതികളുടെ മകളാണ്. ഭർത്താവ് അധ‍്യാപകനായ പ്രശാന്ത്. മകൾ: മാളവിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.