വൃക്കകൾ തകരാറിലായ ലൈലാബിക്കായി നാട് കൈകോര്‍ക്കുന്നു

കാളികാവ്: വൃക്കകൾ തകരാറിലായ ചോക്കാട്ടെ ലൈലാബിക്കായി നാട് കൈകോര്‍ക്കുന്നു. ചോക്കാട് ചേരിപ്പറമ്പന്‍ അഷ്‌റഫി‍​െൻറ ഭാര്യ ലൈലാബിയാണ് (37) വൃക്കകൾ തകരാറിലായി ആറുമാസമായി ചികിത്സയിലുള്ളത്. നിര്‍ധന കുടുംബാംഗമായ യുവതി മൂന്ന് പിഞ്ചുകുട്ടികളുടെ മാതാവുകൂടിയാണ്. ലൈലാബിയെ സഹായിക്കാനും ഭീമമായ തുക കണ്ടെത്താനും കരുണയുള്ളവരുടെ സഹായം തേടാന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. അടിയന്തരമായി ശസ്ത്രക്രിയ ചെയ്യണമെന്നും ഇതിനായി 15 ലക്ഷം രൂപ ചെലവ് വരുമെന്നും സഹോദരി വൃക്ക നല്‍കാമെന്ന് ഏറ്റിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു ചെയര്‍മാനും വാര്‍ഡ് മെംബര്‍ ഷാഹിന ഗഫൂര്‍ കണ്‍വീനറും ഇ.പി. അബ്ദുല്‍ അസീസ് മുസ്ലിയാര്‍ ട്രഷററുമായ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. പഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും ഉള്‍ക്കൊള്ളുന്നതാണ് കമ്മിറ്റി. സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ്, ക്ലോസ് ഫ്രന്‍ഡ്‌സ് ചോക്കാട് എന്ന വാട്‌സ്ആപ് കൂട്ടായ്മ എന്നീ സംഘടനകള്‍ യോഗത്തില്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ആദ്യഘട്ടം പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും വീടുകള്‍ കയറി ഫണ്ട് കണ്ടെത്തുകയാണ് ലക്ഷ്യം. ഒപ്പം ഇതര പ്രദേശത്ത് നിന്നുള്ളവര്‍ക്ക് സഹായം നല്‍കാൻ ചോക്കാട് കോഒാപറേറ്റിവ് അര്‍ബന്‍ ബാങ്കില്‍ 022 01080000017 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. (IFSC: FDRLONUB01). വാർത്തസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മാ മാത്യു, കണ്‍വീനര്‍ ഷാഹിന ഗഫൂര്‍, ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍, എം. അന്‍വര്‍, ടി.ടി. മുഹമ്മദ് കുട്ടി, ഇല്യാസ് എന്നിവര്‍ സംബന്ധിച്ചു. പടം വൃക്കകൾ തകരാറിലായ ലൈലാബി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.