കാളികാവ്: പുറ്റമണ്ണ-ആമപ്പൊയില്‍ റോഡ് നവീകരണം അശാസ്ത്രീയമായ രീതിയില്‍ നടത്തിയത് കുടുംബത്തെ പ്രയാസത്തിലാക്കിയതായി പരാതി. ആമപ്പൊയില്‍ ഹെല്‍ത്ത് സെൻററിന് സമീപത്തെ പട്ടിക്കാടന്‍ മുഹമ്മദിെൻറ കുടുംബത്തിനാണ് റോഡ് പ്രവൃത്തിമൂലം പരിസരത്തെ വെള്ളം വീട്ടുമുറ്റത്തേക്ക് ഒഴുകി പ്രയാസമാകുന്നത്. കനത്ത മഴ പെയ്താല്‍ റോഡിെൻറ മുകള്‍ഭാഗത്ത് നിന്നുള്ള വെള്ളം മുഴുവന്‍ ഒഴുകിയെത്തുന്നത് ഇവരുടെ വീട്ടുമുറ്റത്തേക്കാണ്. അഴുക്കുചാല്‍ നിര്‍മാണം പൂര്‍ത്തീകരിക്കാത്തതും റോഡിെൻറ ചരിവ് വീട്ടുമുറ്റത്തേക്ക് ആയതുമാണ് ചളിവെള്ളം ഒഴുകിയെത്താൻ കാരണമായി വീട്ടുകാര്‍ പറയുന്നത്. അഴുക്കുചാലിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഇവരുടെ പറമ്പിലേക്കാണ് ഒഴുകിയെത്തുന്നത്. ഇവരുടെ കിണര്‍ താഴ്ഭാഗത്തായതിനാല്‍ ചളിവെള്ളം കിണറ്റിലേക്കും ഒഴുകിയെത്തുന്നുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.