കാത്തിരിപ്പിന് വിട: വേങ്ങരയില്‍ രണ്ടു റോഡുകള്‍ പൂർവ സ്ഥിതിയിലായി

വേങ്ങര: ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് വെട്ടിപ്പൊളിച്ച റോഡുകള്‍ വര്‍ഷങ്ങൾക്കുശേഷം അറ്റകുറ്റപ്പണി നടത്തി ടാര്‍ ചെയ്തു. രണ്ടു വര്‍ഷത്തിലധികമായി കുണ്ടും കുഴിയുമായി കിടന്ന വേങ്ങര-അച്ചനമ്പലം എസ്.എസ് റോഡും ഒരു വര്‍ഷത്തോളമായി പൊളിഞ്ഞ വേങ്ങര-ചേറൂര്‍ റോഡ് മിനി കുടിവെള്ള ശുദ്ധീകരണ ശാലക്ക് മുന്നിലെ ഭാഗവുമാണ് ടാർ ചെയ്തത്. പടം: 1. അറ്റകുറ്റപ്പണി നടക്കുന്ന വേങ്ങര അച്ചനമ്പലം എസ്.എസ് റോഡ്‌ 2. വേങ്ങര-ചേരൂര്‍ റോഡില്‍ മിനി കുടിവെള്ള ശുദ്ധീകരണ ശാലക്ക് മുന്നില്‍ റോഡ്‌ പണി പുരോഗമിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.