കോട്ടക്കൽ: കാക്കാത്തോട്ടിൽ അനധികൃത ൈകയേറ്റത്തിന് പിന്നാലെ സ്വകാര്യ വ്യക്തി മലിനജലവും തള്ളുന്നു. വർഷങ്ങളായി തുടരുന്ന പ്രവണത അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രദേശത്തുകാർ പറയുന്നു. കോട്ടപ്പടി പുലിക്കോട് ഭാഗത്തേക്കുള്ള റോഡിന് സമീപമാണ് തോട്ടിലേക്ക് മലിനജലം തള്ളുന്നത്. മതിലിനോട് ചേർന്ന് മഴവെള്ളം ഒഴുകിപ്പോകുന്ന ഓവു പൈപ്പിൽ മറ്റൊരു പൈപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഈ വെള്ളം ഇവിടെ കെട്ടി നിൽക്കുന്ന സ്ഥിതിയാണ്. തോടിനിരുവശവും കുറ്റിച്ചെടികൾ വളർന്നുനിൽക്കുന്നതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെടില്ല. ഇവരുടെ വീട്ടിൽനിന്ന് നിർമിച്ച സ്ലാബിനടിയിലേക്കാണ് മാലിന്യം തള്ളുന്നത്. മറുഭാഗത്ത് മൈത്രി നഗർ െറസിഡൻറ്സ് അസോസിയേഷൻ നേതൃത്വത്തിൽ കാക്കത്തോട് ശുചീകരണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കൗൺസിലർ ചന്ദ്രികയുടെ നേതൃത്വത്തിലാണ് നടപടി. ദിവസങ്ങൾക്ക് മുമ്പ് കാക്കാത്തോടിലെ കനാൽ നികത്തിയ സംഭവം 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇതോടെ നഗരസഭ പരിശോധന നടത്തി സമീപത്തെ ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നു. ഏഴുദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കിൽ മുനിസിപ്പൽ ആക്ട് പ്രകാരം നടപടി സ്വീകരിക്കും. പടം 1 / കാക്കാത്തോട് പുലിക്കോട് റോഡിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽനിന്ന് പുറം തള്ളുന്ന മലിനജലം / 191727/kkL/ കാക്കാത്തോട് പടം 2/ കാക്കാത്തോട് പുലിക്കോട് റോഡിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽനിന്ന് പുറം തള്ളാൻ സ്ഥാപിച്ച പൈപ്പ് പടം 3/ കാക്കത്തോട് മൈത്രി നഗറിലെ ശുചീകരണ പ്രവൃത്തി /KKL/ 114707
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.