പോരൂർ പി.എച്ച്.സിയിൽ പുതിയ ഡോക്ടറെ നിയമിച്ചു

വണ്ടൂർ: പോരൂർ പി.എച്ച്.സി ഒ.പിയിൽ പുതിയ ഡോക്ടറെ നിയമിക്കണമെന്ന ആവശ്യത്തിന് പരിഹാരം. പൊതുജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്ന് പഞ്ചായത്ത് തന്നെ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതനുസരിച്ച് പുതിയ ഡോക്ടറുടെ ശമ്പള ചെലവ് പഞ്ചായത്ത് വഹിക്കും. വെള്ളിയാഴ്ച മുതലാണ് സേവനം ആരംഭിച്ചത്. പുതിയ ഡോക്ടർ കൂടി എത്തിയതോടെ ഒ.പി സമയം നാലു മണി വരെയാക്കാനും ആലോചനയുണ്ട്. ആശുപത്രിയിലെ ലാബ് സൗകര്യങ്ങളും കാര്യക്ഷമമാക്കാനാണ് പഞ്ചായത്ത് തീരുമാനം. ഇതുംകൂടി പ്രാവർത്തികമായാൽ രോഗികൾക്കും വലിയ ആശ്വാസമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.