വീട്ടമ്മയുടെ ബാഗ് തട്ടിയെടുത്ത് ലക്ഷം രൂപ കവർന്നതായി പരാതി

പത്തിരിപ്പാല: ബൈക്കിലെത്തിയ രണ്ടംഗ സംഘം പട്ടാപ്പകൽ . മണ്ണൂർ സ്വദേശി ശ്രീദേവിയാണ് (48) മങ്കര പൊലീസിൽ പരാതി നൽകിയത്. വെള്ളിയാഴ്ച രാവിലെ 10.10നാണ് സംഭവം. പത്തിരിപ്പാലയിലെ ഫെഡറൽ ബാങ്കിൽനിന്ന് ലക്ഷം രൂപ എടുത്ത ശേഷം നൂറ് മീറ്റർ മാത്രം അകലെയുള്ള പി.ഡി.സി ബാങ്കിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. സംസ്ഥാനപാതയിൽ വിദേശമദ്യ േഷാപ്പിന് സമീപമാണ് കവർച്ച നടന്നത്. സംഭവശേഷം വീട്ടമ്മ മണ്ണൂരിലെ വീട്ടിൽ പോയി മകളെ കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഉടൻ മങ്കര എസ്.ഐ പ്രകാശൻ വയർലസ് മുഖേന വിവിധ സ്റ്റേഷനുകളിൽ അടിയന്തര സന്ദേശം നൽകി. മങ്കര പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. രണ്ടുദിവസത്തിനകം ചിത്രം വ്യക്തമാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ഇത്തരത്തിൽ ഒരുലക്ഷം രൂപയുടെ ഇടപാട് നടന്നിട്ടില്ലെന്നാണ് ഫെഡറൽ ബാങ്ക് മാനേജരിൽനിന്ന് കിട്ടിയ വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.