പട്ടാമ്പി: നൽകി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. കഴിഞ്ഞ അധ്യയനവർഷം പുതുതായി തുടങ്ങിയ അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർഥികൾക്ക് 'സമ്പൂർണ' പോർട്ടൽ ഉപയോഗിക്കാതെ മാനുവലായി ടി.സി നൽകാനാണ് മേയ് 29ന് പുറപ്പെടുവിച്ച സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്. ടി.സി കിട്ടാത്തതിനെ തുടർന്ന് തുടർപ്രവേശനം പ്രതിസന്ധിയിലായത് സംബന്ധിച്ച് മേയ് 22ന് 'മാധ്യമം' വാർത്ത നൽകിയിരുന്നു. മാനുവലായി നൽകുന്ന ടി.സി സ്വീകരിക്കാൻ എല്ലാ സ്‌കൂൾ പ്രധാനാധ്യാപകർക്കും വിദ്യാഭ്യാസ ഓഫിസർമാർ അടിയന്തരമായി നിർദേശം നൽകണമെന്നും സർക്കുലർ പറയുന്നു. മാനുവലായി നൽകിയ ടി.സിയുടെ അടിസ്ഥാനത്തിൽ തുടർപഠനം നടത്തുന്ന കുട്ടികളുടെ വിവരങ്ങൾ സമ്പൂർണ പോർട്ടലിൽ പുനർ രജിസ്റ്റർ ചെയ്യാൻ സോഫ്റ്റ് വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കൈറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ നടപടി സ്വീകരിക്കണമെന്നും ഡി.പി.ഐയുടെ ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.