യൂത്ത് ലീഗ് കാമ്പയിൻ

പോരൂർ: യൂത്ത് ലീഗ് ജില്ല കമ്മിറ്റി നടത്തുന്ന 'വെളിച്ചം തേടി ഗുരു സന്നിധിയിൽ' റമദാൻ കാമ്പയിൻ ചെറുകോട് അൽഹിദായ കാമ്പസിൽ നടന്നു. മുസ്തഫ ഫൈസി ക്ലാസെടുത്തു. പി. ജംഷി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന. സെക്രട്ടറി എം.കെ. മുഹമ്മദാലി, നിയോജക മണ്ഡലം യൂത്ത് ലീഗ് ജന. സെക്രട്ടറി എം.ടി. അലി നൗഷാദ്, എം.കെ. സവാദ്, മുബാറക്ക് പാലക്കോട്, പി. ആസിഫ് എന്നിവർ സംസാരിച്ചു. തുടർന്ന് പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറിയായിരുന്ന അന്തരിച്ച നിഷാദി‍​െൻറ ഖബർ സിയാറത്തും നടന്നു. പരിപാടിക്ക് അബ്ബാസ് പട്ടണംകുണ്ട്, ശമീം അയനിക്കോട്, എം. ജലാലുദ്ദീൻ, വി. മുഹമ്മദ് റാഷിദ്, ടി. ഷാജഹാൻ, പി.കെ. അബ്ദുൽ മാലിക്ക്, എം. സൈഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പഠനോപകരണ വിതരണം വണ്ടൂർ: പോരൂർ ചാത്തങ്ങോട്ടുപുറം എഫ്.സി സ്പോർട്സ് ക്ലബ്‌ വടക്കേകുണ്ടി‍​െൻറ ആഭിമുഖ്യത്തിൽ നിർധന വിദ്യാർഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. വാർഡ് മെംബർ കെ. സുനിത ഉദ്ഘാടനം ചെയ്തു. വി.എം. ഉസ്മാൻ അധ്യക്ഷത വഹിച്ചു. മജീദ് മൗലവി, കെ. ഫായിസ്, കെ. ഫാഹിം ഫായിസ്, ടി. ജിനാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.