തേഞ്ഞിപ്പലം: തൊഴിലാളികളുടെ മിന്നൽ പണിമുടക്ക് കാരണം ചേളാരി ഇന്ത്യൻ ഓയിൽ കോർപറേഷൻ പാചകവാതക റീ ഫില്ലിങ് പ്ലാൻറിെൻറ പ്രവർത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ലോഡിങ് വിഭാഗത്തിൽ കുറവ് വന്ന തൊഴിലാളികൾക്ക് പകരം സിലിണ്ടർ ഹാൻഡ്ലിങ് വിഭാഗത്തിൽനിന്ന് രണ്ട് സി.എൽ.ആർ തൊഴിലാളികളെ ജോലിക്കെടുത്തതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. വെള്ളിയാഴ്ച കളിയാട്ടക്കാവിലെ ഉത്സവമായതുകൊണ്ട് കയറ്റിറക്ക് വിഭാഗത്തിൽ വന്ന രണ്ട് ജീവനക്കാരുടെ കുറവ് നികത്താനാണ് കാഷ്വൽ ജീവനക്കാരെ നിയോഗിച്ചത്. ഒരുവിഭാഗം തൊഴിലാളികൾ ജോലി ചെയ്യാൻ തയാറായതോടെയാണ് പ്ലാൻറ് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ, 100ലേറെ ലോഡ് സിലിണ്ടറുകൾ കയറ്റി അയക്കുന്ന സ്ഥാനത്ത് 40ലോഡ് മാത്രമാണ് ഏജൻസികൾക്ക് അയക്കാനായത്. കഴിഞ്ഞയാഴ്ചയും ഇതേ പ്രശ്നത്തിെൻറ പേരിൽ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. ഇതിനെതിരെ കാരണം കാണിക്കൽ നോട്ടീസും മാനേജ്മെൻറ് നൽകിയിരുന്നു. വെള്ളിയാഴ്ച പ്ലാൻറ് പ്രവർത്തനം തടസ്സപ്പെടുത്തിയതിന് ഐ.എൻ.ടി.യു.സി വിഭാഗത്തിൽപെട്ട തൊഴിലാളിക്ക് നോട്ടീസ് നൽകിയത് പ്രശ്നങ്ങൾക്കിടയാക്കിയിട്ടുണ്ട്. പാചകവാതകത്തിന് റമദാൻ മാസമായതുമൂലം രൂക്ഷമായ ക്ഷാമം നിലനിൽക്കുമ്പോഴാണ് അനാവശ്യസമരം നടത്തുന്നതെന്നും മിന്നൽ പണിമുടക്ക് അവസാനിക്കാൻ ഐ.ഒ.സി മാനേജ്മെൻറും സർക്കാറും അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു, എസ്.ടി.യു) ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.