മലപ്പുറം: കുട്ടികളെ പഠിപ്പിക്കാനും അധ്യാപകർക്ക് ശാസ്ത്രവിവരങ്ങൾ പഠിക്കാനും ബ്ലോഗ്. പ്രൈമറി, അപ്പർപ്രൈമറി പാഠഭാഗങ്ങളും അനുബന്ധ വിവരങ്ങളും ഉൾപ്പെടുത്തിയാണ് 'ശാസ്ത്രച്ചെപ്പ്' പേരിലുള്ള ബ്ലോഗ് സജ്ജമാക്കിയിരിക്കുന്നത്. ശാസ്ത്രാധ്യാപകർക്കും വിദ്യാർഥികൾക്കും പാഠപുസ്തകത്തിനകത്തും പുറത്തുമുള്ള വിവരങ്ങൾ അവതരിപ്പിച്ചുകൊണ്ട് നെല്ലിക്കുത്ത് ജി.വി.എച്ച്.എസ്.എസ് അധ്യാപകൻ ഇല്യാസ് പെരിമ്പലമാണ് ബ്ലോഗിെൻറ ശിൽപി. നൂറ് കണക്കിന് വിഡിയോകൾ, പ്രസേൻറഷനുകൾ, പരീക്ഷണങ്ങൾ, ചിത്രങ്ങൾ, പി.ഡി.എഫ് ഫയലുകൾ എന്നിവ വിവരാന്വേഷികൾക്കായി ഒരുക്കിയിട്ടുണ്ട്. ക്ലാസ് അടിസ്ഥാനത്തിൽ റിസോഴ്സ് ടാബുകളും ഒരുക്കിയിട്ടുണ്ട്. ക്ലാസ് ടാബുകൾ തുറന്നാൽ യൂനിറ്റ് /കോൺസപ്റ്റ് അടിസ്ഥാനത്തിൽ വിവിധ വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. പ്രകാശം, താപം, വായുമർദം എന്നിങ്ങനെ വിഷയം തിരിച്ച് ധാരാളം പരീക്ഷണങ്ങൾ അടങ്ങിയ എക്സ്പെരിമെൻറ് ടാബ്, ജ്യോതിശാസ്ത്ര വിഡിയോകൾ ഉൾപ്പെടുത്തിയ ആസ്ട്രോണമി ടാബ്്, ഇ-ബുക്ക് ലൈബ്രറി അടങ്ങിയ ഇ-ബുക്ക് ടാബ് എന്നിവ ബ്ലോഗിെൻറ പ്രത്യേകതയാണ്. ചാന്ദ്രദിനം, ഹിരോഷിമ ദിനം, ലോക എയ്ഡ്സ് ദിനം എന്നീ ദിനാചരണങ്ങൾക്ക് ഉപയോഗിക്കാവുന്ന വിഡിയോകളും ക്വിസ് ചോദ്യങ്ങളും എൽ.എസ്.എസ്, യു.എസ്.എസ്, പി.എസ്.സി ചോദ്യങ്ങൾ ലഭ്യമാകുന്ന മറ്റ് റിസോഴ്സ് ടാബുകളും ഒരുക്കിയിട്ടുണ്ട്. പ്രധാന ബ്ലോഗുകളിലേക്കും വെബ്സൈറ്റുകളിലേക്കുമുള്ള ലിങ്കുകൾ നൽകുന്ന ലിങ്ക് ടാബും ക്രമീകരിച്ചിട്ടുണ്ട്. sasthracheppu.blogspot.in എന്നതാണ് ബ്ലോഗ് വിലാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.