മലപ്പുറം: ജില്ലയിൽ പ്ലസ്വണിന് അപേക്ഷിച്ച കാൽ ലക്ഷം കുട്ടികൾക്ക് സീറ്റ് കിട്ടില്ലെന്ന് ഉറപ്പായി. പുതിയ ബാച്ച് അനുവദിക്കാൻ സർക്കാർ തയാറല്ലാത്തതിനാൽ കുട്ടികൾക്ക് ഇത്തവണയും ഒാപൺ സ്കൂൾ തന്നെയായിരിക്കും ആശ്രയം. ജില്ലയിൽനിന്ന് 84,003 വിദ്യാർഥികളാണ് എകജാലകം വഴിയുള്ള പ്ലസ്വൺ പ്രവേശനത്തിന് അപേക്ഷിച്ചത്. അപേക്ഷ സമർപ്പണത്തിനുള്ള അവസാന ദിവസമായ മേയ് 31ന് വൈകീട്ടുള്ള കണക്കാണിത്. എസ്.എസ്.എൽ.സി പരീക്ഷ എഴുതി വിജയിച്ച 78,092 പേരാണ് പ്ലസ് വണിന് അപേക്ഷിച്ചത്. സി.ബി.എസ്.ഇ വിജയികളായ 4367 പേരും െഎ.സി.എസ്.ഇക്കാരായ 63 പേരും 1481 മറ്റുള്ളവരും അപേക്ഷ നൽകി. സ്പോർട്സ് േക്വാട്ടയിൽ അപേക്ഷ സമർപ്പിച്ചത് 1439 പേർ. ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വിദ്യാർഥികളേക്കാൾ കൂടുതൽ പേർ ഇത്തവണ പ്ലസ്വണിന് അപേക്ഷ നൽകിയിട്ടുണ്ട്. അയൽ ജില്ലകളിലുള്ളവരും മലപ്പുറം ജില്ലയിൽ അപേക്ഷ നൽകിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പ്ലസ്വണിന് ചേരാൻ ആഗ്രഹിക്കുന്ന സി.ബി.എസ്.ഇ വിദ്യാർഥികളുടെ എണ്ണത്തിലും വർധനയുണ്ട്. കഴിഞ്ഞ വർഷം 2696 പേരുണ്ടായിരുന്നതാണ് ഇക്കുറി നാലായിരം കടന്നത്. ജില്ലയിലെ 21,000 കുട്ടികൾ കഴിഞ്ഞ വർഷം ഒാപൺ സ്കൂളിനെ ആശ്രയിച്ചാണ് പഠിച്ചത്. ഇത്തവണയും വിദ്യാർഥികൾക്ക് ഒാപൺ സ്കൂളും പാരലൽ കോളജുകളും ആശ്രയിക്കേണ്ടിവരും. ജില്ലയിൽ ആെക 60695 പ്ലസ്വൺ സീറ്റുകളാണുള്ളത്. ഇതിൽ 11375 സീറ്റുകൾ അൺ എയ്ഡഡിലാണ്. ഉയർന്ന ഫീസ് നൽകേണ്ടതിനാൽ സാധാരണക്കാർക്ക് അൺ എയ്ഡഡ് പഠനം അപ്രാപ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.