പെരിന്തൽമണ്ണ: മഴക്കാല രോഗങ്ങളും പകർച്ചവ്യാധികളും പടരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ സെക്രട്ടറിമാർ വാർഡുകളിൽ മിന്നൽ പരിശോധന നടത്തണമെന്ന് സർക്കാർ കർശന നിർദേശംനൽകി. മഴക്കാല രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നഗരസഭകളുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ പ്രവർത്തനം ഉണ്ടാകുന്നില്ലെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് തദ്ദേശവകുപ്പിെൻറ അറിയിപ്പ്. നഗരസഭ സെക്രട്ടറിമാർ എല്ലാദിവസവും രാവിലെ അഞ്ചര മുതൽ ഏഴര വരെ നഗരസഭയുടെ വിവിധ വാർഡുകളിൽ മുന്നറിയിപ്പില്ലാതെ നേരിട്ട് സന്ദർശനം നടത്തി ശുചീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കണം. ഒപ്പം സന്ദർശിച്ച വാർഡുകൾ, സമയം, സ്വീകരിച്ച നടപടി എന്നിവ അതത് ദിവസം നഗരകാര്യ ഡയറക്ടർക്ക് ഇ-െമയിൽ വഴി അറിയിക്കുകയും വേണം. നഗരസഭ സെക്രട്ടറിമാർ അവർക്ക് ചുമതലയുള്ള നഗരസഭ പരിധിയിൽ താമസിക്കാനും താക്കീത് നൽകിയിട്ടുണ്ട്. ഒൗദ്യോഗിക വസതി ലഭ്യമല്ലെങ്കിൽ ജൂൺ ഒന്ന് മുതൽ വാടകക്ക് കെട്ടിടം എടുത്ത് നഗരസഭ പരിധിക്കുള്ളിൽ താമസമാക്കണം. കൂട്ടത്തിൽ ലാൻഡ്ൈലൻ ടെലിഫോൺ നമ്പർ അടിയന്തരമായി നഗരകാര്യ ഡയറക്ടർക്ക് ൈകമാറുകയും വേണം. ശുചീകരണ തൊഴിലാളികൾ, ഉദ്യോഗസ്ഥർ എന്നിവരെ ഒരുകാരണവശാലും ഇതര ജോലിക്കായി നിയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. ശുചീകരണ വിഭാഗം തൊഴിലാളികൾ യൂനിഫോം ധരിക്കാനും ഉദ്യോഗസ്ഥർ പേരും പദവിയും കാണിക്കുന്ന ബാഡ്ജ് ധരിക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.