തിരൂർ: താനൂർ മേഖലയിലെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് അറുതി വരുത്തുന്നതിന് സ്ഥിരം സമാധാന കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനം. തിരൂർ താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ നടന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും റവന്യൂ-പൊലീസ് അധികാരികളുടെയും യോഗത്തിലാണ് തീരുമാനം. സമാധാന കമ്മിറ്റിയിൽ തഹസിൽദാർ, സി.ഐ, എസ്.ഐ, തദ്ദേശ സ്ഥാപനങ്ങളിലെ ചെയർമാൻ, വൈസ് ചെയർമാൻ, പ്രസിഡൻറുമാർ, സെക്രട്ടറിമാർ, പൊതുമരാമത്ത്, കെ.എസ്.ഇ.ബി എ.ഇമാർ, എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഓരോ പ്രതിനിധികൾ എന്നിവർ അംഗങ്ങളായിരിക്കും. ഈ കമ്മിറ്റി എല്ലാ മാസവും യോഗം ചേർന്ന് താനൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യും. യോഗത്തിൽ ആർ.ഡി.ഒ ജെ. മോബി അധ്യക്ഷത വഹിച്ചു. തഹസിൽദാർ എം. ഷാജഹാൻ, താനൂർ എസ്.ഐമാരായ, പ്രദീപ് കുമാർ, രാജേന്ദ്രൻ നായർ, വില്ലേജ് ഓഫിസർ സിന്ധു എന്നിവർ സംബന്ധിച്ചു. ഹരിതകാരുണ്യ പദ്ധതിയും സ്കൂൾ കിറ്റ് വിതരണവും വളാഞ്ചേരി: മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് മാറാക്കര പഞ്ചായത്ത് പതിനൊന്നാം വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മരണക്കായുള്ള ഹരിതകാരുണ്യ പദ്ധതിയും എം.എസ്.എഫ് കമ്മിറ്റിയുടെ സ്കൂൾ കിറ്റ് വിതരണവും പഠനക്യാമ്പും നടത്തി. വാർഡിലെ നിർധനരും നിത്യരോഗികളുമായ 25 കുടുംബങ്ങൾക്കുള്ള ചികിത്സസഹായ പദ്ധതിയാണ് ഹരിതകാരുണ്യ പദ്ധതി. ഒരുവർഷത്തിൽ നാല് ഗഡുക്കളായാണ് അർഹരായ കുടുംബങ്ങൾക്ക് വാർഡ് കമ്മിറ്റി സഹായം നൽകുന്നത്. ഹരിതകാരുണ്യ പദ്ധതിയുടെ രണ്ടാംഘട്ട വിതരണം മാറാക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി. മൊയ്‌തീൻകുട്ടി മാസ്റ്റർ നിർവഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് മൂർക്കത്ത് ഹംസ മാസ്റ്റർ നിർവഹിച്ചു. എം.എസ്.എഫ് സ്കൂൾ കിറ്റ് വിതരണം പഞ്ചായത്ത് എം.എസ്.എഫ് ജനറൽ സെക്രട്ടറി പി.ടി. റാഷിദ് നിർവഹിച്ചു. സുലൈമാൻ മേൽപത്തൂർ പഠന ക്ലാസിന് നേതൃത്വം നൽകി. വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് ടി.കെ. കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. റഫീഖ് കല്ലിങ്ങൾ പദ്ധതി വിശദീകരിച്ചു. ചോഴിമഠത്തിൽ ഹംസ, കെ.കെ. ബാപ്പു, പി.വി. സഫ്വാൻ, പത്തായപ്പുരക്കൽ യൂസുഫ്, സി.കെ. സൽമാൻ, പി.വി. അഫ്സൽ, അടുവണ്ണി നബീൽ, ഹംസ മേലേതിൽ, മൂർക്കത്ത് ഹാരിഫ്, പാറമ്മൽ ഹമീദ്, എരണിയൻ മജീദ്, ജൗഹർ കൊല്ലെത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.