പെരിന്തൽമണ്ണ: ജീവനം ശുചിത്വ പദ്ധതിയുടെയും വാർഡ് ആരോഗ്യ ജാഗ്രത പദ്ധതിയുടെയും ഭാഗമായി മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെയും ബോധവത്കരണ പരിപാടികളുടെയും രണ്ടാഘട്ടം ആരംഭിച്ചു. പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സമയബന്ധിതമായ കലണ്ടറിനും രൂപംനൽകി. എല്ലാ വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെയും അക്കൗണ്ടിൽ 10,000 രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇത് ഉപയോഗിക്കുന്ന മുറക്ക് 5000 രൂപ കൂടി നൽകും. രണ്ടാംഘട്ട സമഗ്ര ശുചീകരണ പ്രവർത്തനോദ്ഘാടനം മാർക്കറ്റിൽ നടത്തുകയും വാർഡുകളിൽ ഗൃഹബോധവത്കരണം നടത്തുകയും ചെയ്യും. അടുത്ത രണ്ട് ദിവസം വാർഡുകളിലെ പൊതുസ്ഥലങ്ങൾ ബഹുജന സഹകരണത്തോടെ ശുചീകരിക്കും. ജൂൺ നാല് മുതൽ ഏഴുവരെ എല്ലാ വീടുകളും പരിസരവും വീട്ടുകാർ ശുചീകരിക്കുകയും വാർഡ് സാനിറ്റേഷൻ കമ്മിറ്റി നിരീക്ഷിക്കുകയും വേണം. എട്ട്, ഒമ്പത്, 10 തീയതികളിൽ വീടുകളിലെ പ്ലാസ്റ്റിക്കിതര മാലിന്യങ്ങൾ വേർതിരിച്ച് വാർഡ് കേന്ദ്രത്തിൽ ശേഖരിച്ച് അതത് ദിവസംതന്നെ ഇത് നഗരസഭയിൽനിന്ന് കൊണ്ടുപോവാൻ ഹെൽത്ത് വിഭാഗത്തെ ചുമതലപ്പെടുത്തി. ശുചിത്വ പദ്ധതികളുടെ ഉദ്ഘാടനം ദിവസ മാർക്കറ്റ് ക്ലീൻ ചെയ്ത് ചെയർമാൻ എം. മുഹമ്മദ് സലീം നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ നിഷി അനിൽ രാജ്, ആരോഗ്യ സമിതി ചെയർമാൻ പത്തത്ത് ആരിഫ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. കുഞ്ഞയമ്മദ്, കെ. സുന്ദരൻ, കെ. നാസർ കുട്ടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.