ഗെയിൽ പൈപ്പിടൽ: കിഴക്കേത്തലയിൽ റോഡും സംരക്ഷണഭിത്തിയും തകർന്നു

മലപ്പുറം: കിഴക്കെത്തലയിൽ ഗെയിൽ വാതകക്കുഴൽ സ്ഥാപിക്കാൻ കുഴിയെടുത്ത് റോഡും വലിയ തോടി​െൻറ സംരക്ഷണഭിത്തിയും തകർന്നു. ചെത്ത്പാലത്തിന് സമീപത്ത് വലിയ തോടിന് സമാന്തരമായി പോവുന്ന റോഡാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കീറിയത്. ഇതി​െൻറ ആഘാതമായി തൊട്ടടുത്ത സംരക്ഷണഭിത്തി തകർന്ന് തോട്ടിലേക്ക് വീണു. ഇവിടെ മണ്ണിടിച്ചിലുമുണ്ടായിട്ടുണ്ട്. വിഷയം ഗൗരവത്തിലെടുത്തിരിക്കുകയാണ് നഗരസഭ. നഗരസഭ ഫണ്ടിൽനിന്ന് ലക്ഷങ്ങൾ മുടക്കി നിർമിച്ച റോഡും സംരക്ഷണഭിത്തിയും തകർന്നത് നോക്കിയിരിക്കാനാവില്ലെന്ന് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ മുന്നറിയിപ്പ് നൽകി. ഗെയിലിന് നോട്ടീസ് നൽകണം. പൈപ്പിടൽ കഴിഞ്ഞാൽ സ്ഥലം കാലിയാക്കലാണ് ഇവരുടെ രീതിയെന്നും എത്രയും വേഗം റോഡും തോട് സംരക്ഷണ ഭിത്തിയും പുനഃസ്ഥാപിക്കാൻ ഗെയിലിനോട് ആവശ്യപ്പെടണമെന്നും കൗൺസിലർമാർ പറഞ്ഞു. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സൻ സി.എച്ച്. ജമീല യോഗത്തിൽ ഉറപ്പുനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.