പൊലീസ്​ സ്​റ്റേഷനിലെത്തുന്നവർക്ക്​ പാർക്കിങ്​ സൗകര്യമൊരുങ്ങുന്നു

മലപ്പുറം: പൊലീസ് സ്റ്റേഷനിൽ പരാതി പറയാനും മറ്റുമായി എത്തുന്നവർ വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്നത് പതിവാണ്. ഇതിന് പരിഹാരമായി സ്റ്റേഷന് മുന്നിലുള്ള ഒഴിഞ്ഞ സ്ഥലത്ത് പാർക്കിങ്ങിന് സൗകര്യം ഒരുക്കാൻ ഒരുങ്ങുകയാണ് മലപ്പുറം പൊലീസ്. ഇതിനായുള്ള പ്രവൃത്തിയും ആരംഭിച്ചു. ജെ.സി.ബി ഉപയോഗിച്ച് സ്ഥലത്തെ മണ്ണെടുപ്പ് തുടങ്ങി. സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്ക് വാഹനം നിർത്തിയിടാൻ നിലവിൽ സൗകര്യമില്ല. സ്റ്റേഷൻ മുറ്റത്ത് പൊലീസ് വണ്ടികളും ഉദ്യോസ്ഥരുടെ വാഹനങ്ങളും നിർത്തിയിടാൻ തന്നെ സ്ഥലമില്ലാത്ത അവസ്ഥയാണ്. പൊലീസി​െൻറ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പാർക്കിങ് വരുന്നത്. തൊണ്ടിവാഹനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇവിടം. ഇൗ ജങ്ഷൻ വീതികൂട്ടി സർക്കിൾ പണിയാനായി മലപ്പുറം നഗരസഭ സ്ഥലം ആവശ്യപ്പെട്ടിരുന്നു. ബാക്കിയുള്ള ഭാഗം പാർക്കും നിർമിക്കും. എന്നാൽ, സംസ്ഥാന പൊലീസി​െൻറ അനുമതി ലഭിച്ചാൽ മാത്രമേ സ്ഥലം നഗരസഭക്ക് വിട്ടുകൊടുക്കാനാവൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.