മലപ്പുറം: ഒരു വശത്ത് ശുചീകരണത്തിന് തിരക്കുകൂട്ടുേമ്പാൾ കോട്ടപ്പടി ജങ്ഷനിൽ മാർക്കറ്റിന് സമീപത്തെ നഗരസഭ കിണറ്റിൽ എലികൾ ചത്ത നിലയിൽ. സമീപത്തെ മത്സ്യ-മാംസ-പച്ചക്കറി മാർക്കറ്റുകളിലും വിജിലൻസ് ഓഫിസിലേക്കും അടക്കം വെള്ളമെടുക്കുന്നത് ഈ കിണറ്റിൽനിന്നാണ്. കഴിഞ്ഞ ദിവസമാണ് മൂന്ന് എലികളെ ഇതിൽ ചത്ത നിലയിൽ കണ്ടെത്തിയത്. ഇത് പതിവു കാഴ്ചയാണെന്നാന്ന് സമീപത്തെ കച്ചവടക്കാർ പറയുന്നത്. മാർക്കറ്റിന് സമീപം പെരുകിയിരിക്കുന്ന എലികളാണ് കിണറ്റിൽ വീണുപോകുന്നത്. കാര്യമായ സംരക്ഷണമൊന്നും ഇല്ലാതെയാണ് കിണറുള്ളത്. കൂടാതെ സമീപത്തെ ഓവുചാലിൽനിന്ന് കിണറിലേക്ക് മലിനജലം ഒഴുകിയെത്തുന്നുമുണ്ട്. കുടിവെള്ളത്തിനായി ഉപയോഗിക്കുന്നിെല്ലങ്കിലും മാർക്കറ്റിലെ ആവശ്യങ്ങൾക്കെല്ലാം ഈ വെള്ളം തന്നെയാണ് ഉപയോഗിക്കുകയെന്നത് രോഗ ഭീഷണി ഉയർത്തുന്നു. പണ്ട് കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന ഈ കിണർ ഒരിക്കലും വറ്റാറില്ല. സമീപത്തെ ഓടകൾ വഴി തിരിച്ചുവിടുകയും ശുദ്ധീകരിക്കുകയും ചെയ്താൽ കിണറിനെ വീണ്ടും പൂർവ സ്ഥിതിയിലാക്കാമെന്ന് വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.