പൊറ്റമ്മൽമാട്-പുതിയത്ത് പുറായി റോഡ്​ നവീകരണം എം.എൽ.എ വിലയിരുത്തി

തേഞ്ഞിപ്പലം: നിർമാണം പുരോഗമിക്കുന്ന പെരുവള്ളൂർ പൊറ്റമ്മല്‍ മാട്-പുതിയത്ത് പുറായി റോഡി​െൻറ പ്രവൃത്തി വിലയിരുത്താൻ പി. അബ്ദുല്‍ ഹമീദ് എം.എൽ.എ സ്ഥലത്തെത്തി. പെരുവള്ളൂര്‍, എ.ആര്‍ നഗര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് ഇൗ റോഡ്. വേങ്ങര മണ്ഡലത്തിലെ മുന്‍ എം.എൽ.എ പി.കെ. കുഞ്ഞാലിക്കുട്ടി റോഡ് പ്രവൃത്തിക്ക് ഒരു കോടി അനുവദിച്ചിരുന്നു. ഇതിനു പുറമെ ഇൗ റോഡ് വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളെ ബന്ധിപ്പിക്കാൻ പി. അബ്ദുല്‍ ഹമീദ് എം.എൽ.എ ഒരു കോടിയും അനുവദിച്ചിരുന്നു. ചെങ്കുത്തായ കയറ്റം നികത്തിയാണ് റോഡ് പുനരുദ്ധാരണം. റോഡ് ഗതാഗതയോഗ്യമാകുന്നതോടെ എ.ആര്‍ ഭാഗത്തുനിന്ന് കാടപ്പടി വഴി ദേശീയപാത ചേളാരിയിലേക്കും കാലിക്കറ്റ് സർവകലാശാല, കാലിക്കറ്റ് എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്കും എളുപ്പത്തില്‍ എത്താന്‍ കഴിയും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കലാം, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇസ്മായില്‍ കാവുങ്ങൽ, ഗുലാം ഹസന്‍ ആലംഗീര്‍, പി. കുഞ്ഞി മുഹമ്മദ് ഹാജി, എ.പി. അഷ്‌റഫ്, സി.സി. മുജീബ്, സി.സി. അബു, വി.പി. ഗഫൂര്‍ എന്നിവരും എം.എല്‍.എക്ക് ഒപ്പമുണ്ടായിരുന്നു. ഫോട്ടോ: പെരുവള്ളൂര്‍-എ.ആർ നഗർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൊറ്റമ്മല്‍ മാട്-പുതിയത്ത് പുറായി റോഡ് നിർമാണ പ്രവൃത്തി പി. അബ്ദുല്‍ ഹമീദ് എം.എൽ.എ വിലയിരുത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.