കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഒന്നാം വർഷ ബിരുദപ്രവേശനത്തിനുള്ള ഒാൺലൈൻ രജിസ്ട്രേഷൻ നടത്തിയത് 1,30,008 വിദ്യാർഥികൾ. കഴിഞ്ഞ വർഷത്തേക്കാൾ 10,000 അേപക്ഷയാണ് കൂടിയത്. വ്യാഴാഴ്ച അർധരാത്രി 12 മണിക്ക് രജിസ്ട്രേഷൻ പൂർത്തിയായപ്പോഴുള്ള കണക്കനുസരിച്ച് 74,000ഒാളം വിദ്യാർഥികൾക്ക് ബിരുദപ്രവേശനത്തിന് മറ്റ് മാർഗങ്ങൾ തേടേണ്ടി വരും. സർവകലാശാലക്ക് കീഴിലെ 288 ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 56,000 ബിരുദ സീറ്റുകളാണുള്ളത്. മാനേജ്മെൻറ്, കമ്യൂണിറ്റി, സ്പോർട്സ് േക്വാട്ട ഉൾപ്പെടെയുള്ള സീറ്റുകളാണിത്. പ്രവേശനത്തിെൻറ ട്രയൽ അലോട്ട്മെൻറ് ഇൗ മാസം ഏഴിനാണ്. ഒാപ്ഷനുകൾ ജൂൺ ഏഴ്, എട്ട് തിയതികളിൽ പുനഃക്രമീകരിക്കാം. ആദ്യ അലോട്മെൻറ് ജൂൺ 13ന് നടക്കും. 1,31,979 പേരാണ് ഫീസടച്ചത്. ഇതിൽ 1971 പേർ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചില്ല. കഴിഞ്ഞ വർഷം 1,19,869 പേരാണ് ബിരുദപ്രവേശനത്തിന് അേപക്ഷിച്ചത്. സർവകലാശാലയുടെ അനാസ്ഥ കാരണം 5000ലേറെ സീറ്റുകൾ ഇത്തവണ വർധിപ്പിക്കാനായില്ലെന്ന് ചില വിദ്യാർഥി സംഘടനകൾ ആരോപിച്ചിരുന്നു. ഡിസംബറിൽ സിൻഡിക്കേറ്റിെൻറ നേതൃത്വത്തിൽ കോളജുകളിൽ പരിശോധന നടത്തി മാർച്ച് 31നകം 20ശതമാനം സീറ്റു വർധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചില്ലെന്നായിരുന്നു ആക്ഷേപം. എന്നാൽ, ആരോപണങ്ങൾ അൺ എയ്ഡഡ് കോളജുകൾക്ക് സീറ്റ് വർധിപ്പിക്കാൻ വേണ്ടിയാണെന്നും മികച്ച വിജയം നൽകുന്ന കോളജുകൾക്ക് മാത്രമേ സീറ്റ് അനുവദിക്കൂവെന്നുമാണ് സിൻഡിക്കേറ്റിെൻറ നിലപാട്. നിരവധി വിദ്യാർഥികൾക്ക് ബിരുദപ്രവേശനം അസാധ്യമായതിനാൽ മറ്റു മാർഗങ്ങളും ആലോചിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. സർവകലാശാല നേരിട്ട് നടത്തുന്ന ബിരുദ സെൻററുകൾ തുടങ്ങണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.