കോട്ടയം: കെവിൻ വധക്കേസിൽ അഞ്ചുപേർകൂടി പിടിയിലായതോടെ കൊലപാതക സംഘത്തിലെ എല്ലാവരും വലയിലായി. ഇടമൺ സ്വദേശികളായ വിഷ്ണു, ഷാനു, ഷിനു, റമീസ്, ഹസൻ എന്നിവരെ കൊല്ലം റൂറൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഐ.ജി. മനോജ് എബ്രഹാമിെൻറ കീഴിലുള്ള പൊലീസ് സംഘം ഒളിവിലായിരുന്ന മൂന്നുപേരെ കോയമ്പത്തൂരിൽ നിന്നും റമീസ്, ഹസൻ എന്നിവരെ പുനലൂരിൽ നിന്നുമാണ് പിടികൂടിയത്. ഷാനു, ഷിനു എന്നിവർ സഹോദരങ്ങളാണ്. കെവിനെ കോട്ടയത്തെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയ സംഘത്തിലുള്ളവരാണ് ഇവർ. കെവിെൻറ ഭാര്യ നീനുവിെൻറ പിതാവ് ചാക്കോ, സഹോദരൻ ഷാനു ചാക്കോ എന്നിവരടക്കം ഇതോടെ 14 പേർ പിടിയിലായി. പ്രതികൾക്ക് കൂട്ടുനിന്ന രണ്ട് പൊലീസുകാർക്ക് പുറമേയാണിത്. അറസ്റ്റിലായവരെ ശനിയാഴ്ച കോട്ടയത്ത് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.