ന്യൂഡൽഹി: ഇന്ത്യയിലെ വോട്ടുയന്ത്രങ്ങളുടെ വിശ്വാസ്യതതർക്കം വിദേശ രാജ്യത്ത് കോടതി കയറിയതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ െബാട്സ്വാന സർക്കാർ അനുകൂല സാക്ഷി വിസ്താരത്തിന് വിളിച്ചു. 2019 ഒക്ടോബറിൽ െബാട്സ്വാനയിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ഇന്ത്യയിൽ നിന്നിറക്കുന്ന വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ കോടതി കയറിയതാണ് അപൂർവമായ കോടതി വിസ്താരത്തിലേക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ കൊണ്ടെത്തിച്ചത്. ഇന്ത്യയിൽ നിരവധി ആക്ഷേപങ്ങൾക്കിടയാക്കിയ വോട്ടുയന്ത്രങ്ങൾ രത്ന സമ്പന്നമായ െബാട്സ്വാനയിലെ പൊതുതെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടിയായ െബാട്സ്വാന കോൺഗ്രസ് പാർട്ടിയാണ് ഭരണകക്ഷിയായ െബാട്സ്വാന ഡമോക്രാറ്റിക് പാർട്ടിക്കെതിരെ കോടതിയെ സമീപിച്ചത്. ബി.ഡി.പിക്ക് അനുകൂല ജനവിധി കിട്ടാനാണ് ഇന്ത്യൻ വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കുന്നതെന്ന് ഹരജിയിൽ ആരോപിച്ചു. ആം ആദ്മി പാർട്ടി ഡൽഹി നിയമസഭയിൽ ഇ.വി.എമ്മിെൻറ തട്ടിപ്പുകളുടെ ഡെമോ കാണിച്ചത് അന്തർദേശീയ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു. ഏതാണ്ടെല്ലാ തെരഞ്ഞെടുപ്പുകൾക്കുശേഷവും ഇന്ത്യയിൽ വോട്ടിങ് യന്ത്രങ്ങൾക്കെതിരെ പരാതിയേറി വരുന്നുണ്ട്. ഇതെല്ലാം കണ്ടാണ് പ്രതിപക്ഷം അട്ടിമറി ആരോപിക്കുന്നത്. വോട്ടുയന്ത്രങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയ വേഗത്തിലാകാനാണെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ സമാനവാദം െബാട്സ്വാന സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷൻ കോടതിയിൽ ബോധിപ്പിച്ചുവെങ്കിലും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷെൻറ സാക്ഷിമൊഴി വേണമെന്ന നിലപാടിലാണ് കോടതി. ഇതേത്തുടർന്ന് െബാട്സ്വാനയിലെ ബി.ഡി.പി സർക്കാറും തെരഞ്ഞെടുപ്പ് കമീഷനും െബാട്സ്വാന കോടതിയിൽ സാക്ഷിമൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കത്തെഴുതിയിരിക്കുകയാണ്. കോടതിക്കുള്ളിൽ ഇ.വി.എമ്മിെൻറയും വിവിപാറ്റിെൻറയും പ്രവർത്തനത്തിെൻറ ഡെമോ കാണിച്ചുകൊടുക്കാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് െബാട്സ്വാന കോടതി അഭ്യർഥിച്ചു. എന്നാൽ ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ മറുപടി നൽകിയിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ ന്യൂഡൽഹിയിലെ ആസ്ഥാനത്ത് െബാട്സ്വാന പ്രതിനിധിസംഘം എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.