സ്​കൂളുകൾ ഹൈടെക്ക് ആക്കുന്നതിനിടയിലും വേതനമില്ലാതെ അധ്യാപകർ

പെരിന്തല്‍മണ്ണ: പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ നിയമനാംഗീകാരമാവാത്ത ഹയർ സെക്കന്‍ഡറിയിലെയും മറ്റും അയ്യായിരത്തോളം അധ്യാപകര്‍ വേതനമില്ലാതെ ദുരിതത്തിൽ. ഈ അവസ്ഥയിലും സംസ്ഥാനത്ത് കൂടുതൽ സ്കൂളുകളിൽ ഹൈടെക്വത്കരണം തകൃതിയായി പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. പൊതുവിദ്യാഭ്യാസ യജ്ഞ ഭാഗമായി കോടികള്‍ മുടക്കി സ്‌കൂളുകള്‍ ഹൈടെക്ക് ആക്കുകയും അധ്യാപക പരിശീലനവും ഇതിനകം നടത്തിക്കഴിഞ്ഞു. 2015-16 അധ്യയനവര്‍ഷത്തില്‍ അനുവദിച്ച ഹയർ സെക്കന്‍ഡറി അധിക ബാച്ചുകളിലും പുതിയ അപ്‌ഗ്രേഡ് സ്‌കൂളുകളിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി തസ്തിക നിര്‍ണയവും വേതനമില്ലാതെയുമാണ് ഇത്രയധികം അധ്യാപകര്‍ ജോലി ചെയ്യുന്നത്. 2014-15 ആരംഭിച്ച ഹയർ സെക്കന്‍ഡറി ബാച്ചുകളില്‍ തസ്തിക സൃഷ്ടിച്ചെങ്കിലും നിയമനാംഗീകരം വൈകുകയാണ്. ഒരേ ഉത്തരവിലൂടെ ബാച്ചുകള്‍ക്ക് അംഗീകാരമായിട്ടുണ്ടെങ്കിലും വൈകി ലഭിച്ച അംഗീകാരമായതിനാല്‍ പല സ്‌കൂളുകളിലും 2014ല്‍ ക്ലാസുകള്‍ തുടങ്ങാന്‍ കഴിയാതിരിക്കുകയോ വേണ്ടത്ര വിദ്യാര്‍ഥികള്‍ ഇല്ലാതിരിക്കുകയോ ചെയ്തതിലാണ് 2015 ക്ലാസുകള്‍ തുടങ്ങിയ ബാച്ചുകളിലെ അധ്യാപകരോട് തസ്തിക സൃഷ്ടിക്കുക പോലും ചെയ്യാതെ വിവേചനം കാട്ടുന്നത്. പുതിയ അധ്യയനവര്‍ഷാരംഭത്തില്‍തന്നെ തസ്തിക സൃഷ്ടിച്ച് നിയമനാംഗീകാരം നല്‍കണമെന്നാണ് അധ്യാപകരുടെ ആവശ്യം. ജൂലൈയില്‍ കാലാവധി അവസാനിക്കുന്ന പി.എസ്.സി ചുരുക്ക പട്ടികയിലുള്ള ഉദ്യോഗാര്‍ഥികളെയും തസ്തിക സൃഷ്ടിക്കുന്നത് വൈകിപ്പിക്കുന്നത് ദോഷകരമായി ബാധിക്കും. സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ യഞ്ജത്തി​െൻറ ലക്ഷ്യം എല്ലാ അര്‍ഥത്തിലും സാധൂകരിക്കണമെന്ന് നിയമനാംഗീംകാരം ലഭിക്കാത്ത അധ്യാപകരുടെ കൂട്ടായ്മയായ കേരള നോണ്‍ അപ്രൂവ്ഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എൻ.എച്ച്.എസ്.ടി.എ) ഭാരവാഹികളായ അനൂപ്, ജൂലി, നിഥിന്‍, അയ്യൂബ്, ഗഫൂര്‍, ജോര്‍ജ് ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.