മൗലാന ആശുപത്രിയില്‍ അഡ്വാന്‍സ്ഡ് റേഡിയോളജി-ഇമേജിങ് സംവിധാനം നാലിന് പ്രവര്‍ത്തനമാരംഭിക്കും

പെരിന്തല്‍മണ്ണ: മൗലാന ആശുപത്രിയില്‍ അഡ്വാന്‍സ്ഡ് റേഡിയോളജി ആൻഡ് ഇമേജിങ് സംവിധാനം ജൂണ്‍ നാലിന് പ്രവര്‍ത്തനമാരംഭിക്കും. കാര്‍ഡിയോളജി, ന്യൂറോളജി, െപരിഫിറല്‍ സ്റ്റഡീസ് എന്നീ സൗകര്യങ്ങളോട് കൂടിയ കാത്ത്‌ലാബ് സിസ്റ്റം 16/32 സ്ലൈസ് സി.ടി സ്‌കാന്‍ മെഷീന്‍, അർബുദം, ഗര്‍ഭസ്ഥ ശിശുവി​െൻറ വൈകല്യങ്ങള്‍ എന്നിവ നേരത്തേ കണ്ട് പിടിക്കാൻ പൂര്‍ണ ഇലസ്റ്റോഗ്രാഫി സൗകര്യങ്ങളോട് കൂടിയ 4 ഡി അള്‍ട്രാ സൗണ്ട് മെഷീൻ, ഹൃദയത്തി​െൻറ തകരാറുകള്‍ വ്യക്തമായി നിര്‍ണയിക്കാനുള്ള ടി.ഇ.ഇ പ്രോബോടുകൂടിയ കളര്‍ ഡോപ്ലർ സിസ്റ്റം എന്നിവയാണ് പുതുതായി സജ്ജീകരിച്ചിരിക്കുന്നത്. വിവിധ യൂനിറ്റുകളുടെ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും മഞ്ഞളാംകുഴി അലി എം.എൽ.എയും നിര്‍വഹിക്കും. ജപ്പാനിലെ പ്രശസ്ത ഇൻറര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. അത്സുനോറി ഒകാമുറ മുഖ്യാതിഥിയാവും. കൂടുതല്‍ കൃത്യവും വിശദവുമായ പരിശോധനകളും പഠനങ്ങളും നടത്താനും യന്ത്ര സംവിധാനങ്ങളിലെ പരിശോധന ഫലങ്ങള്‍ പരസ്പരം താരതമ്യം ചെയ്യാനും സംവിധാനത്തിലൂടെ സാധിക്കും. കാത്ത്‌ലാബ്, സി.ടി സ്‌കാന്‍ എന്നിവയില്‍ റേഡിയേഷന്‍ 70 ശതമാനത്തോളം കുറയും. ഹൃദയ താളക്രമങ്ങളിലെ വ്യതിയാനങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്ന ഇലക്ട്രോ ഫിസിയോളജി സംവിധാനവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. മാനേജിങ് പാര്‍ട്ണര്‍ എന്‍. അബ്ദു റഷീദ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.എ. സീതി, കണ്‍സൽട്ടൻറ് കാര്‍ഡിയോളജിസ്റ്റുകളായ ഡോ. കെ.പി. മാര്‍ക്കോസ്, ഡോ. മാത്യുപോൾ, ഡോ. ആഷിഖ് ശശിധരൻ, കണ്‍സൽട്ടൻറ് റേഡിയോളജിസ്റ്റ് ഡോ. ഷൈന്‍ സെബാസ്റ്റ്യൻ, അഡ്മിനിസ്‌ട്രേറ്റര്‍ വി.എം. സൈദ് മുഹമ്മദ്, അസിസ്റ്റൻറ് അഡ്മിനിസ്‌ട്രേറ്റര്‍ രാംദാസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.