പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം -കെ.പി.എസ്.ടി.എ

മലപ്പുറം: ജില്ലയിലെ വിദ്യാഭ്യാസ മേധാവിയായ ഉപഡയറക്ടറുടെ അഭാവത്തിൽ വിദ്യാഭ്യാസ രംഗവും ഉപഡയറക്ടറേറ്റി​െൻറ പ്രവർത്തനവും താളം തെറ്റിയിരിക്കുകയാണെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആരോപിച്ചു. നൂറുകണക്കിന് അധ്യാപകരുടെ പി.എഫ് വായ്പ, പെൻഷൻ, ചികിത്സ സഹായ അപേക്ഷകളും പുതിയ നിയമനങ്ങളും ഉപഡയറക്ടർ ഒപ്പിടാത്തതിനാൽ മാത്രം ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുകയാണ്. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ കെ.പി.എസ്.ടി.എ പ്രക്ഷോഭരംഗത്തിറങ്ങുമെന്ന് ജില്ല കമ്മിറ്റി മുന്നറിയിപ്പ് നൽകി. സംസ്ഥാന ഉപാധ്യക്ഷൻ വി.കെ. അജിത്കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൽ. ഷാജു, ഇ. ഉദയചന്ദ്രൻ, പി.ടി. ജോർജ്, ടി.ടി. റോയ് തോമസ്, സി. മെഹബൂബ്, ഇ. കൃഷ്ണകുമാർ, ടി.കെ. സതീശൻ, സി.പി. മോഹനൻ, ടി.ജെ. ജെയിംസ്, കെ.പി. പ്രശാന്ത്, ഇ.പി. രാധാമണി, ജോസ് എബ്രഹാം, പി. വിനോദ് കുമാർ, സി. ഗിരിജ, പി.വി. ഉദയകുമാർ, സിബി തോമസ്, വി.പി. പ്രകാശ്, സി. ജയേഷ്, വി.കെ. ഷഫീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.