മലപ്പുറം: മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച നാല് സ്കൂൾ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ടൗൺഹാൾ അങ്കണത്തിൽ പി. ഉബൈദുല്ല എം.എൽ.എ നിർവഹിച്ചു. നഗരസഭാധ്യക്ഷ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി. സുധാകരൻ, ഉമ്മർ അറക്കൽ, നഗരസഭ ഉപാധ്യക്ഷൻ പെരുമ്പള്ളി സൈദ്, പഞ്ചായത്ത് പ്രസിഡൻറുമാരായ സി.പി. ഷാജി, കെ.എം. സലീം, സി.എച്ച്. സൈനബ, വി.പി. സുമയ്യ, വൈസ് പ്രസിഡൻറുമാരായ പി.സി. അബ്ദുറഹ്മാൻ, മൻസൂർ എന്ന കുഞ്ഞിപ്പു, നഗരസഭ കൗൺസിലർമാരായ ഹാരിസ് ആമിയൻ, പരി അബ്ദുൽ മജീദ്, ഒ. സഹദേവൻ, കെ.കെ. മുസ്തഫ നാണി, കപ്പൂർ കൂത്രാട്ട് ഹംസ, റിനിഷ റഫീഖ് തുടങ്ങിയവർ സംബന്ധിച്ചു. ജി.വി.എച്ച്.എസ്.എസ് പുല്ലാനൂര്‍, ജി.എം.യു.പി.എസ് മേല്‍മുറി അധികാരത്തൊടി, ജി.എൽ.പി.എസ് മൊറയൂര്‍, ജി.എം.എല്‍.പി.എസ് പൂക്കൊളത്തൂര്‍ എന്നീ വിദ്യാലയങ്ങള്‍ക്കാണ് വാഹനങ്ങൾ നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.