ചവറ: നിരന്തരം മർദിച്ചും ജോലികൾ ചെയ്യിച്ചും കുട്ടികളോട് രണ്ടാനച്ഛെൻറ ക്രൂരത. കുട്ടികളുടെ സങ്കടങ്ങൾക്ക് നാട്ടുകാർ ഇടപെട്ടതോടെ അറുതിയായി. ചവറ പള്ളിയാടി ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന ചവറ ചെറുശ്ശേരി ഭാഗം കളീലിൽ പടിഞ്ഞാറ്റതിൽ ബിന്ദുവിെൻറ മക്കളായ അനു (13), മനു (11) എന്നിവർക്കാണ് രണ്ടാനച്ഛെൻറ പീഡനം എൽക്കേണ്ടി വന്നത്. നാട്ടുകാരുടെ പരാതിയിൽ കരുനാഗപ്പള്ളി ആദിനാട് ശശി ഭവനത്തിൽ കുമാർ എന്ന ശശികുമാറിനെ(37) ചവറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്രാമപഞ്ചായത്തംഗവും നാട്ടുകാരും പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് നടപടി. മനുവിനാണ് ഏറ്റവും കൂടുതൽ പീഡനമേറ്റത്. നടുവിന് ചട്ടുകം വെച്ച് പൊള്ളിച്ച പാടുണ്ട്. ശരീരത്തും മുഖത്തും നഖം കൊണ്ട് മുറിഞ്ഞ അടയാളങ്ങളും അടിയേറ്റ പാടുകളുമുണ്ട്. അനുവിെൻറ മുഖത്തും ശരീരത്തും മർദനമേറ്റ പാടുകളുണ്ട്. മനു സമീപ വീട്ടിൽ ട്യൂഷന് എത്തിയപ്പോൾ ഇരിക്കാൻ കഴിയാതായതോടെ ടീച്ചറാണ് മുറിവുകൾ കണ്ടെത്തിയത്. ഇവർ വിവരം അറിയിച്ചതനുസരിച്ച് നാട്ടുകാർ ഗ്രാമപഞ്ചായത്തംഗത്തെ ബന്ധപ്പെടുകയായിരുന്നു. വീട്ടിൽ മുഴുവൻ ജോലികളും ചെയ്യുന്നത് മർദനമേറ്റ കുട്ടികളാണെന്ന് നാട്ടുകാർ പറയുന്നു. ഒരാഴ്ച മുമ്പാണ് ചട്ടുകം െവച്ച് പൊള്ളിച്ചതെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞു. ശശികുമാറിനെ കോടതിയിൽ ഹാജരാക്കി. കുട്ടികളെ കൊല്ലത്തെ ശിശുസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.