എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ഷ​ണ്ടി​ങ്ങി​നി​ടെ കോ​ച്ചു​ക​ൾ പാ​ളം തെ​റ്റി

റെയിൽവേയിൽ വീഴ്ചകൾ ആവർത്തിക്കുന്നു കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഷണ്ടിങ്ങിനിടെ ട്രെയിൻ കോച്ചുകൾ പാളം തെറ്റി. വ്യാഴാഴ്ച രാവിലെ 6.40നാണ് സംഭവം. രാവിലെ 9.10ന് എറണാകുളം സൗത്തിൽനിന്ന് സർവിസ് ആരംഭിക്കുന്ന എറണാകുളം- ബംഗളൂരു ഇൻറർസിറ്റിയാണ് പാളംെതറ്റിയത്. യാത്രക്കായി യാർഡിൽനിന്നും പ്ലാറ്റ്ഫോമിലേക്ക് വരുന്നതിനിടെ ട്രെയിനി​െൻറ പിന്നിലെ രണ്ട് വീലുകളാണ് പാളത്തിൽനിന്ന് തെന്നിമാറിയത്. തുടർന്ന് ഈ ഭാഗം മാറ്റി ഒന്നര മണിക്കൂറോളം വൈകി 11നാണ് ട്രെയിൻ എറണാകുളത്തുനിന്ന് പുറപ്പെട്ടത്. മറ്റു ട്രെയിനുകളുടെ സർവിസിനെ ഇത് കാര്യമായി ബാധിച്ചില്ലെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. അതേസമയം 8.35ന് സ്റ്റേഷനിലെത്തേണ്ട കൊല്ലം-എറണാകുളം പാസഞ്ചർ അരമണിക്കൂറോളം സ്റ്റേഷന് പുറത്ത് പിടിച്ചിട്ടത് യാത്രക്കാർക്ക് ദുരിതമായി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സതേൺ റെയിൽേവ ഏരിയ മാനേജർ ഹരികൃഷ്ണൻ 'മാധ്യമ'ത്തോട് പറഞ്ഞു. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് മനസ്സിലാക്കി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് സൗത്ത് റെയിൽവേ സ്േറ്റഷനിൽ ട്രെയിൻ പാളം തെറ്റുന്നതെന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയെ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 10ന് എറണാകുളം- നിലമ്പൂർ പാസഞ്ചർ ട്രെയിനി​െൻറ എൻജിനും ഷണ്ടിങ്ങിനിടെ പാളം തെറ്റിയിരുന്നു. ബോഗികളില്ലാത്ത സമയത്തായിരുന്നു എന്‍ജിന്‍ ട്രാക്കില്‍നിന്ന് തെന്നിയത്. സംഭവത്തിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തി റെയിൽവേ ഒരു ഉദ്യോഗസ്ഥനെ സസ്െപൻഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അതിനനുസരിച്ച് കൂടുതൽ നടപടിയുണ്ടാകുമെന്നും ഏരിയ മാനേജർ വ്യക്തമാക്കി. ഈ സംഭവത്തിന് ഏതാനും ദിവസം മുമ്പ് ആറിന് കേരള എക്സ്പ്രസ് ട്രെയിനി​െൻറ സ്ലീപ്പർ കോച്ചിൽ വിള്ളൽ കണ്ടെത്തിയ സംഭവവുമുണ്ടായിരുന്നു. അന്ന് യാത്രക്കാരെ ഒഴിപ്പിച്ച് കോച്ച് മാറ്റിയശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. കഴിഞ്ഞ വർഷം ട്രെയിൻ ബോഗികൾ തനിയെ പിന്നിലേക്ക് ഉരുണ്ട് നീങ്ങിയ സംഭവവും നടന്നത് സൗത്തിലാണ്. അന്ന് സിഗ്നൽ സംവിധാനം പൂർണമായി അവതാളത്തിലായി ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയിരുന്നു.സംഭവത്തിൽ യഥാർഥ കുറ്റക്കാരെ കണ്ടെത്താതെ താഴേക്കിടയിലുള്ള ജീവനക്കാർക്കെതിരെയാണ് നടപടിയെടുത്തതെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് റെയിൽവേയോടുള്ള ജനങ്ങളുെട വിശ്വാസ്യത ഇല്ലാതാക്കുമെന്ന് റെയിൽവേ യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.ജെ. പോൾ മാൻവെട്ടം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.