മഞ്ചേരി: എട്ട് ദിവസത്തെ സമരം അവസാനിച്ചെങ്കിലും തൃപ്തരല്ലാത്തതിനാൽ ആഗസ്റ്റ് ഒന്ന് മുതൽ വാടക കൂട്ടാനുള്ള തീരുമാനത്തിലാണെന്ന് ചരക്കുലോറി ഉടമകളും തൊഴിലാളികളും അറിയിച്ചു. സംസ്ഥാനകമ്മിറ്റി അന്തിമ തീരുമാനമെടുക്കും. നിലവിൽ സംസ്ഥാനത്ത് ഏകീകൃത ചരക്കുലോറി വാടകയില്ലെന്ന് ലോറി ഒാണേഴ്സ് വെൽഫെയർ ഒാർഗനൈസേഷൻ ഭാരവാഹികൾ പറഞ്ഞു. ഏകീകരിക്കാൻ സർക്കാർ പ്രതിനിധികളും ലോറി ഉടമ പ്രതിനിധികളും അംഗങ്ങളായ സമിതിയെ നിയോഗിക്കണമെന്നും ഒാർഗനൈസേഷൻ മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മോട്ടോർ തൊഴിലാളി ക്ഷേമപദ്ധതികൾ ലോറി തൊഴിലാളികൾക്കും ഉറപ്പാക്കുക, ക്ഷേമനിധി ഒാൺലൈൻ വഴി അടക്കാൻ സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. റഷീദ് പറമ്പൻ, എൻ.ടി. ഹൈദരലി, അബ്ദു പെരിന്തൽമണ്ണ, മാനുപ്പ നെല്ലിക്കുത്ത്, ബഷീർ തിരൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.