പാലക്കാട്: ശബരിമലയിലെ ആചാരാനുഷ്ഠാനം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നെന്നാരോപിച്ച് ഹനുമാന്‍ സേനയും അയ്യപ്പ ധര്‍മസേനയും ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ അനൂകൂലിച്ച് സി.പി.ഐ പ്രവർത്തകർ. ഹർത്താലിനോടനുബന്ധിച്ച് കൊട്ടേക്കാട് കാളിപ്പാറ ജങ്ഷനില്‍ സ്വകാര്യബസ് തടഞ്ഞ അഞ്ച് സി.പി.ഐ പ്രവര്‍ത്തകരെ മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നങ്കാട് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി സിനോജ്, എ.ഐ.വൈ.എഫ് മരുതറോഡ് പഞ്ചായത്ത് സെക്രട്ടറി കൃഷ്ണദാസ്, സി.പി.ഐ പ്രവര്‍ത്തകരായ സുധീഷ്, രതീഷ്, രമേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. കാളിപ്പാറ ജങ്ഷനിലാണ് ബസ് തടഞ്ഞത്. ശബരിമല പ്രശ്‌നം ഞങ്ങളുടേത് കൂടി ആവശ്യമാണ് എന്ന് പറഞ്ഞാണ് സി.പി.ഐ നേതാക്കളുടെ നേതൃത്വത്തില്‍ ഇരുപതോളം സംഘം ബസ് തടഞ്ഞത്. കുറച്ച് സമയം ഗതാഗതം സ്തംഭിച്ചു. മലമ്പുഴ പൊലീസ് കേസെടുത്തു. എന്നാൽ, ഹർത്താലുമായി ബന്ധപ്പെട്ട് സി.പി.ഐക്ക് ബന്ധമില്ലെന്ന് പാലക്കാട് ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ് പറഞ്ഞു. ഏതെങ്കിലും പ്രവർത്തകർക്ക് ബന്ധമുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.