കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽ വ്യോമസേനയുടെ കോഡ് ഡിയിലെ ഇടത്തരം വിമാനമിറങ്ങി. വിമാനത്താവളത്തിലെ സി.െഎ.എസ്.എഫ് ജവാൻമാരെ അസമിലേക്ക് െകാണ്ടുപോകാനാണ് വിമാനമെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ കരിപ്പൂരിലിറങ്ങിയ വ്യോമസേന വിമാനം 240 ജവാൻമാരുമായി 4.20ന് അസമിലേക്ക് തിരിച്ചു. പൗരത്വപട്ടികയുമായി ബന്ധപ്പെട്ട് അസമിൽ കനത്ത സുരക്ഷയാണ്. ഇതിെൻറ ഭാഗമായാണ് കരിപ്പൂരിൽ നിന്ന് സി.െഎ.എസ്.എഫുകാരെ കൊണ്ടുപോയത്. കോഡ് സി, ഡി വിമാനങ്ങൾക്ക് കരിപ്പൂരിൽ അനുമതിയുണ്ടെങ്കിലും 'സി' കാറ്റഗറിയിലുള്ള വിമാനങ്ങൾ മാത്രമാണ് സർവിസ് നടത്തുന്നത്. കോഡ് ഡി വിഭാഗത്തിലുള്ള വിമാനങ്ങൾ മിക്ക വിമാനകമ്പനികളും ഉപയോഗിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.