തോലന്നൂർ ഗവ. കോളജ് പ്രവേശനം: മൂന്ന് വരെ അപേക്ഷിക്കാം

കുഴൽമന്ദം: തരൂർ മണ്ഡലത്തിലെ കുത്തന്നൂർ പഞ്ചായത്തിൽ ആരംഭിക്കുന്ന തോലന്നൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലേക്ക് ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം. ബി.എ ഇംഗ്ലീഷ്, ബി.എസ്സി ജോഗ്രാഫി, ബി.കോം ബിരുദ കോഴ്സുകളിലേക്കാണ് പ്രവേശനം. അപേക്ഷഫോറം തോലന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന താൽക്കാലിക ഓഫിസിൽ 50 രൂപ നിരക്കിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് മൂന്നിന് വൈകീട്ട് അഞ്ചിനകം കോളജിൽ എത്തിക്കണം. ബി.എ ഇംഗ്ലീഷിനും ബി.എസ്സി ജോഗ്രാഫിക്കും 24 സീറ്റ് വീതവും ബി.കോമിന് 40 സീറ്റുമാണുള്ളത്. കാലിക്കറ്റ് സർവകലാശാലയുടെ ഏകീകൃത പ്രവേശനത്തിനായുള്ള ക്യാപ് ഐഡിയുള്ളവർ ഫോമിനൊപ്പം ഐഡിയും നൽകണം. ക്യാപ് ഐഡിയില്ലാത്തവർക്കും പ്രവേശനത്തിന് അപേക്ഷിക്കാമെന്ന് സ്പെഷൽ ഓഫിസർ ഡോ. പി. ബാലസുബ്രഹ്മണ്യം അറിയിച്ചു. കോളജ് പ്രവേശനത്തി​െൻറ റാങ്ക് പട്ടിക ആഗസ്റ്റ് ആറിന് വൈകുന്നേരം അഞ്ചിന് കോളജ് ഓഫിസിൽ പ്രസിദ്ധീകരിക്കും. ആഗസ്റ്റ് പത്തിനാണ് പ്രവേശനം. ക്ലാസുകൾ ആഗസ്റ്റ് 12ന് ആരംഭിക്കും. കോളജിലേക്കുള്ള പ്രവേശന നടപടികൾ 21ന് അവസാനിക്കും. പാഷൻ ഫ്രൂട്ട് കൃഷിയുമായി കുടുംബശ്രീ *ആദ്യ ഘട്ടത്തിൽ 2000 പേർക്ക് പരിശീലനം നൽകി പാലക്കാട്: പോഷകസമൃദ്ധമായ പാഷൻ ഫ്രൂട്ടിനും അതിൽ നിന്നുണ്ടാക്കുന്ന സ്ക്വാഷിനും ജാമിനും ആവശ്യക്കാരേറിയതോടെ പാഷൻ ഫ്രൂട്ട് കൃഷിയെ േപ്രാത്സാഹിപ്പിക്കാനൊരുങ്ങുകയാണ് കുടുംബശ്രീ. കുടുംബശ്രീ ജില്ല മിഷ​െൻറ നേതൃത്വത്തിൽ തേങ്കുറുശ്ശി, ആലത്തൂർ, കിഴക്കഞ്ചേരി, മേലാർക്കോട്, എലവഞ്ചേരി എന്നീ അഞ്ചു പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഇതി​െൻറ ഭാഗമായി 50 പേരടങ്ങുന്ന 40 ബാച്ചുകളിലായി 2000 പേർക്ക് പരിശീലനം നൽകി. മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നത് വഴി അധിക വരുമാനം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പാഷൻ ഫ്രൂട്ടിൽനിന്ന് ജാം, സ്ക്വാഷ് നിർമാണം, സംസ്കരണം എന്നിവയുടെ തുടർ പരിശീലനങ്ങളും കുടുംബശ്രീതന്നെ നൽകും. ഒരാൾക്ക് അഞ്ചു വീതം 10,000 പാഷൻ ഫ്രൂട്ട് തൈകൾ ജില്ലയിൽ ആദ്യ ഘട്ടത്തിൽ സൗജന്യമായി വിതരണം ചെയ്യും. പാഷൻ ഫ്രൂട്ട് നടീൽ ഉത്സവത്തി‍​െൻറ ജില്ലതല ഉദ്ഘാടനം ആലത്തൂർ പഞ്ചായത്തിൽ കെ.ഡി. പ്രസേനൻ എം.എൽ.എ നിർവഹിച്ചു. ആലത്തൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.ജി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ പി. സൈതലവി, എം.കെ.എസ്.പി ജില്ല േപ്രാഗ്രാം മാനേജർ ആര്യ, സി.ഡി.എസ് ചെയർപേഴ്സൻ രജനി തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.