ഇ-ഹെല്‍ത്ത് പദ്ധതി അവലോകന യോഗം ചേര്‍ന്നു; അമരമ്പലത്ത് ആഗസ്​റ്റ്​ ഏഴിന് പദ്ധതിക്ക് തുടക്കമാകും

പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്ത് ഹാളില്‍ ഇ-ഹെല്‍ത്ത് കേരള പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്തല അവലോകന യോഗം ചേര്‍ന്നു. അമരമ്പലം പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുദേവ് പദ്ധതി വിശദീകരിച്ചു. ഓരോ വ്യക്തിയുടെയും ആരോഗ്യ സംബന്ധമായ കാര്യങ്ങളും ചികിത്സാ വിവരങ്ങളും ആധാര്‍ നമ്പര്‍ മുഖേന ഡിജിറ്റല്‍ സംവിധാനത്തിലാക്കുന്ന നൂതന പദ്ധതിയാണ് ഇ-ഹെല്‍ത്ത്. മൂന്നുഘട്ടങ്ങളിലായാണ് ആരോഗ്യവകുപ്പ് ഈ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ഓരോ വാര്‍ഡിലും വിവിധ സ്ഥലങ്ങളിലായി ആധാര്‍ ക്യാമ്പ് സംഘടിപ്പിച്ചു. അമരമ്പലം പഞ്ചായത്തുതല ഉദ്ഘാടനം ആഗസ്റ്റ് ഏഴിന് പാറക്കാപ്പാടത്ത് നടക്കും. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ പ്രസിഡൻറ് സി. സുജാത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഗംഗാദേവി ശ്രീരാഗം, അനിത രാജു, സുരേഷ്ബാബു കളരിക്കല്‍, ഐ.സി.ഡി.എസ് സൂപ്പർ വൈസര്‍ റഹ്മത്ത്, ജെ.എച്ച്.ഐ അജു വി. നായര്‍ മറ്റു ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ അംഗൻവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.