പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ഹൈകോടതി കൊച്ചി: ദുരൂഹ സാഹചര്യത്തിൽ 15കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ൈക്രംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈകോടതി. 2017 ഡിസംബർ 14ന് പെൺകുട്ടിയെ വയനാട് പുൽപ്പള്ളിയിെല വീടിനുപുറത്തെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ട കേസിലാണ് സിംഗിൾബെഞ്ച് ഉത്തരവ്. കോഴിക്കോട് മേഖല ൈക്രംബ്രാഞ്ച് ഡിവൈ.എസ്.പി കേസ് ഏറ്റെടുത്ത് മേലധികാരിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താനാണ് ഉത്തരവ്. ദൂരൂഹത അകറ്റാതെയുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കരുതുന്നതായി കോടതി വിലയിരുത്തി. ടവ്വലിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് റിപ്പോർട്ട്. കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്നും കേസ് ൈക്രംബ്രാഞ്ചിന് വിടണമെന്നുമാവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതൃസഹോദരി വയനാട് ചേറ്റപ്പാലം സ്വദേശിനി എം.കെ. രമണി, അയൽവാസികളായ ഷിബു, മാണി പാമ്പനാൽ എന്നിവരാണ് കോടതിയെ സമീപിച്ചത്. ബാത്ത് ടവ്വലിൽ തൂങ്ങി മരിച്ചതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. തൊഴുത്ത് ശുചീകരിക്കുകയായിരുന്ന കുട്ടിയുടെ മാതാവാണ് മൃതദേഹം ആദ്യം കണ്ടത്. കുളിമുറിയിലേക്ക് കയറിപ്പോയ പെൺകുട്ടിയെ കുറച്ചുസമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെത്തുടർന്ന് മാതാവ് വാതിൽ തള്ളിത്തുറക്കുകയായിരുന്നു. കഴുത്തിൽ കുരുക്കിട്ട് ഇരിക്കുന്ന അവസ്ഥയിൽ മൃതദേഹം കണ്ടുവെന്നാണ് അവർ മൊഴി നൽകിയിട്ടുള്ളതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. മൃതദേഹം ആദ്യം കണ്ട മാതാവ് പോലും പെൺകുട്ടി തൂങ്ങിനിൽക്കുന്നതായി കണ്ടിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആത്മഹത്യ ശ്രമത്തിനിടെ താഴെവീണതാണെന്ന് കരുതാനുമാവില്ല. മാതാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ, മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഒട്ടും സംശയം തോന്നാതിരുന്നത് അസാധാരണ സംഭവമാണ്. പെൺകുട്ടിയെ തറയിൽ കിടത്തിയ രീതിയിലാണ് മറ്റുള്ളവർ മൃതദേഹം കണ്ടത്. കഴുത്തിൽ ടവ്വൽ കണ്ടിട്ടുമില്ല. അർധനഗ്നയുമായിരുന്നു. ഇതെല്ലാം സംശയകരമായ സാഹചര്യമാണെന്നും കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.