വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവതിക്ക്​ 1.30 കോടി നഷ്​ടപരിഹാരം

ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മലയാളി യുവതിക്ക് ഒരു കോടി മുപ്പതു ലക്ഷം രൂപ നഷ്ടപരിഹാരം. കോഴിക്കോട് താഴെ കാഞ്ഞരോളി വീട്ടിൽ ഷംസീറി​െൻറ ഭാര്യ രഹന ജാസ്മിന് അനുകൂലമായാണ് ദുബൈ കോടതി വിധി. മൂന്നു വർഷം മുൻപ് കുടുംബ സുഹൃത്തുക്കൾക്കൊപ്പം കാറിൽ യാത്ര ചെയ്യവെ ദുബൈ മറീന മാളിന് സമീപത്തുവെച്ചായിരുന്നു അപകടം. ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. വാഹനമോടിച്ച യുവാവും കുഞ്ഞും അന്നു തന്നെ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ രഹന ദുബൈ റാശിദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പിന്നീട് നിരവധി ശസ്ത്രക്രിയകൾക്കും വിധേയയായി. ഇപ്പോൾ നാട്ടിലാണുള്ളത്. ദുബൈ അൽ കബ്ബാൻ അഡ്വക്കേറ്റ്സിലെ സീനിയർ ലീഗൽ കൺസൾട്ടൻറ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയുടെ നിയമോപദേശ പ്രകാരം 50 ലക്ഷം ദിർഹം (9.3 േകാടി രൂപ) നഷ്ടപരിഹാരം തേടി സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ഇൗ കേസിലാണ് ദുബൈ പ്രാഥമിക കോടതി ഏഴു ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ചത്. എന്നാൽ ഇത് മതിയായ നഷ്ടപരിഹാരമല്ലെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും അഡ്വ. ഷംസുദ്ദീൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.