റൂബിക്‌സ് മെഗാ ജോബ് ഫെയർ സമാപിച്ചു

വളാഞ്ചേരി: കാലിക്കറ്റ് സർവകലാശാല സ്റ്റുഡൻറ് യൂനിയൻ സംഘടിപ്പിച്ച 'റൂബിക്‌സ് മെഗാ ജോബ് ഫെയര്‍-2018' സമാപിച്ചു. പൂക്കാട്ടിരി സഫ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജിൽ നടന്ന പരിപാടി സർവകലാശാല യൂനിയന്‍ ചെയര്‍പേഴ്‌സൻ പി. സുജ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കൻഡറി മുതല്‍ എൻജിനീയറിങ് വരെ യോഗ്യതയുള്ള ഉദ്യോഗാർഥികളെ തേടി നിരവധി കമ്പനികളാണ് മേളയിൽ പങ്കാളികളായത്. കാലിക്കറ്റ് സർവകലാശാല യൂനിയന്‍ ജനറല്‍ സെക്രട്ടറി ശിഹാബ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സൻ രശ്മി, സഫ കോളജ് പ്രിന്‍സിപ്പൽ പ്രഫ. നാലകത്ത് ബഷീര്‍, സംസ്ഥാന യുവജന കമീഷന്‍ കോഒാഡിനേറ്റര്‍ കെ. മുസമ്മില്‍, ഒ.ഇ.സി.ടി അംഗങ്ങളായ വി.പി.എ. ഷുക്കൂര്‍, അബ്ദുല്‍ റഷീദ്, രവി മോഹന്‍, ടി.പി. തന്‍സി, എന്‍.എസ്. ഷിജില്‍, സഫ കോളജ് യൂനിയന്‍ ചെയര്‍മാന്‍ നജീബ് ഹംസ, പ്രഫ. ഇബ്രാഹീം, ഡോ. ഹബീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.