എം.എസ്. കുമാർ: ശിവശങ്കരൻ മാസ്​റ്റർക്ക് നഷ്​ടമായത്​ പ്രിയ സുഹൃത്തിനെ

കൂറ്റനാട്: എം.എസ്. കുമാറി​െൻറ നിര്യാണത്തോടെ ഞാങ്ങാട്ടിരിക്ക് നഷ്ടമായത് ഇരട്ട എം.എസിലെ ഒരു വ്യക്തിയെ. സഹപ്രവർത്തകനും അധ്യാപകനും എഴുത്തുകാരനുമായ എം. ശിവശങ്കരൻ മാസ്റ്റർക്ക് താങ്ങാനാകാത്തതായി സുഹൃത്തി​െൻറ വേർപാട്. ഞാങ്ങാട്ടിരി കലാസമിതിയുടെ 'യുവകാഹളം' സാഹിത്യ സാംസ്കാരിക കേന്ദ്രത്തിന് സ്വന്തമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിൽ മുഖ്യപങ്കാളിയായിരുന്നു എം.എസ്. കുമാർ. കുമാർ പ്രസിഡൻറും ശിവശങ്കരൻ മാസ്റ്റർ സെക്രട്ടറിയുമായിരിക്കെ കലാസമിതി ഏറെ വളർച്ച നേടി. അടുത്തകാലത്തായി മരിച്ച വള്ളി എന്ന ഗായികയുടെ ഗാനം സംപ്രേഷണം ചെയ്തതും മാസ്റ്റർ ഓർക്കുന്നു. നല്ലൊരു ഗാനരചയിതാവ് കൂടിയായ കുമാർ രചിക്കുന്ന വരികൾക്ക് സംഗീതം പകരുകയാണ് ഇദ്ദേഹം. ഇതിലെ 'ഏകാന്തതയുടെ ആരാമത്തിൽ' ഗാനം ആകാശവാണി യുവവാണിയിലൂടെ നിരവധി തവണ പ്രക്ഷേപണം ചെയ്തിരുന്നു. എം.എസ്. കുമാർ ബാലസംഘം വേനൽതുമ്പിയുടെ പാട്ടുകൾ രചിക്കുകയും സംഗീതം നിർവഹിക്കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.